ഇന്ന് മയക്കുമരുന്നു വിരുദ്ധദിനം! ലഹരിയുടെ കയങ്ങളിൽ മുങ്ങിത്താഴുന്ന ജീവിതങ്ങൾ
കട്ടപ്പന: ലഹരി നൽകുന്ന ഉ·ാദം ഭ്രാന്തായി മാറിയപ്പോൾ തകർന്നടിഞ്ഞ നൂറായിരം കുടുംബങ്ങളുടെ കദനകഥ കേൾക്കാം കട്ടപ്പനയിലെയും കുമളിയിലെയും വൊസാർഡിന്റെ കൗണ്‍സിലിംഗ് കേന്ദ്രത്തിന്റെ ചുമരുകളിൽനിന്ന്. ഫാമിലി കൗണ്‍സിലിംഗ് സെന്റർ, ചൈൽഡ് ലൈൻ, ഗാർഹിക പീഡനകേസുകൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ ഒരുഡസനോളം കൗണ്‍സിലർമാരും അതിനോടടുത്തു പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരും നിരത്തുന്ന കദനകഥകൾ കേട്ടാൽ ലഹരി വരുത്തുന്ന സാമൂഹ്യദുരന്തം കാൽപനികതയ്ക്കും അപ്പുറമാണ്.
സ്ഥിരമായ ലഹരി ഉപയോഗം മനോനില തെറ്റിച്ച യുവാക്കളുടെയും ഗൃഹനാഥ·ാരുടെയും ചിത്തഭ്രമം സ്വയം ഒടുങ്ങുന്നതിനപ്പുറം കുടുംബങ്ങളെയാണ് ഛിന്നഭിന്നമാക്കുന്നത്. മനോനില തെറ്റി ലഹരിക്കടിമകളായവർക്ക് നഷ്ടമാകുന്ന ആരോഗ്യം, വിദ്യാഭ്യാസം, സന്പത്ത്, മാന്യത, ഇതൊന്നുംകൂടാതെ അനുവാദം ചോദിക്കാതെ ഭൂജാതരായ ആയിരക്കണക്കിനു മനുഷ്യരെയും സന്തുഷ്ട വിവാഹജീവിതം സ്വപ്നംകണ്ട് മണിയറയിലെത്തുന്ന പെണ്‍കുട്ടികളെയും പെരുവഴിയിലാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് ഇത്തരം കൗണ്‍സിലിംഗ് സെന്ററുകളുടെ ചുമരുകളിൽ തേങ്ങിക്കരയുന്നത്.
സംശയരോഗത്തിന്റെ പിടിയിലമർന്ന ഭർത്താക്ക·ാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് ഇരകളായിത്തീരുന്ന ഭാര്യമാരും പെണ്കുഞ്ഞുങ്ങളും ലൈംഗിക വൈകൃതംവരെ അനുഭവിക്കേണ്ടിവരികയാണ്.
’സാറേ, ദിവസം നാലുമണിക്കൂറെങ്കിലും ഉറങ്ങാൻ അനുവദിച്ചാൽ മതിയായിരുന്നെ’ന്നു പരിതപിക്കുന്ന അധ്യാപികയുടെ കഥ മുതൽ അപ്പനെ അടിച്ചുകൊല്ലാൻ കച്ചകെട്ടിയ മകനെവരെ കാണാം കൗണ്‍സിലിംഗ് സെന്ററിൽ.
ഫോട്ടോഗ്രാഫറായ യുവാവ് ലഹരിയടിച്ച് പേപിടിച്ചു കുടുംബം തകർത്തപ്പോൾ 12, 14 വയസുള്ള പെണ്‍കുട്ടികളെയുമായി യുവതിയായ മാതാവ് ചെന്നുപെട്ടത് സെക്സ് റാക്കറ്റിന്റെ പിടിയിലായിരുന്നു. ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതായ കുടുംബത്തിന് ഭക്ഷണംതേടി തോട്ടത്തിൽ ജോലിക്കുപോയ യുവതിക്ക് ഭർത്താവിനു മദ്യപിക്കാനുള്ള പണംകൂടി അധ്വാനിച്ച് ഉണ്ടാക്കിക്കൊടുക്കേണ്ടിവന്നു. ജോലിചെയ്തുണ്ടാക്കുന്ന പണം ഒന്നിനും തികയാതെവന്നപ്പോൾ സഹായഹസ്തവുമായി കൂടിയ ഒരാളുടെ കഴുകൻ കണ്ണുകൾ ഇത്തിരിപോരാത്ത രണ്ടു പെണ്കുട്ടികളിലേക്കു നീണ്ടപ്പോൾ നാലുവർഷത്തോളം നടന്ന വാണിഭത്തിന്റെ ചങ്ങല മുറിഞ്ഞത് ഒരു കൗണ്‍സിലിംഗിനിടയിലാണ്. അപ്പോഴേക്കും തിരിച്ചുകിട്ടാനില്ലാതെ എല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.
മാതാവിനെ പൊതിരെ തല്ലി, സഹോദരിയെ വല്ലാതാക്കാൻ ശ്രമിച്ച അപ്പനെ കൊല്ലാൻ പുറപ്പെട്ട യുവാവിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായത് നാട്ടുകാർ ഇടപെട്ട് കൗണ്‍സിലിംഗ് സെന്ററിൽ എത്തിച്ചതുകൊണ്ടാണ്.
പിതാവിന്റെയും മൂത്ത ജ്യേഷ്ഠന്റെയും ലഹരിപ്രകടനത്തിൽ മനംമടുത്തു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച യുവാവ് കഴുത്തിൽ മുറുകിയ കയർ പൊട്ടിവീണതുകൊണ്ട് രക്ഷപെടുകയായിരുന്നു. അനുജന്റെ ആത്മഹത്യാശ്രമം കണ്ട് മനസുമാറിയ ജ്യേഷ്ഠൻ മദ്യപാനം നിർത്തിയെങ്കിലും പിതാവ് മദ്യംകഴിച്ച് ജീവിതം അവസാനിപ്പിച്ചു.
അറേഞ്ച്ഡ് മാര്യേജായിരുന്നു ടീച്ചർ ഡ്രൈവർ ദന്പതികളുടേത്. നാട്ടിൽ നല്ലവനായ യുവാവ് വീട്ടിൽ സ്ഥിരം പ്രശ്നക്കാരനായിരുന്നു. വിവാഹത്തിനുമുന്പേ ഇയാൾ മദ്യപിക്കുമായിരുന്നെങ്കിലും രണ്ടു കുട്ടികൾ ഉണ്ടായതിനുശേഷം മദ്യപാനം വർധിച്ചു. ഭാര്യയിൽ സംശയംതോന്നിയ ഇയാൾ ഭാര്യ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ എത്തിയും പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി.
ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽനിന്നും ഒരിക്കൽ ഭാര്യക്കു ലഭിച്ച രക്തപരിശോധന കുറിപ്പ് ഭാര്യയിലും സംശയത്തിന്റെ നിഴൽ വീഴ്ത്തി. ഇതോടെ കുട്ടികളെപോലും പിതാവിന്റെ അടുത്തേക്കു വിടാതായി. കാര്യങ്ങൾ കൈപ്പിടിയിൽനിന്നും വിട്ടുപോയപ്പോൾ മാതൃകാ അധ്യാപികയായിരുന്ന സ്ത്രീ മാനസികാരോഗ്യ കേന്ദ്രത്തിലും മക്കൾ ചൈൽഡ് പ്രൊട്ടക്്ഷൻ കേന്ദ്രത്തിലുമായി.
മാതാപിതാക്കൾ വേർപിരിഞ്ഞു വല്യപ്പന്റെയും വല്യമ്മയുടെയുംകൂടെ ജീവിക്കേണ്ടിവന്ന ഒന്പതുവയസുകാരൻ പ്രശ്നക്കാരനായി മാറി. സ്കൂളിൽ പ്രശ്നക്കാരനായി ഏഴാംക്ലാസുവരെ പഠിച്ചപ്പോൾ മൂന്നു സ്കൂളുകൾ മാറി. വട്ടച്ചിലവിനായി കാശില്ലാത്തതിന്റെ കാര്യംപറഞ്ഞ് വല്യപ്പനെ കസേരകൊണ്ട് അടിച്ചു പരിക്കേൽപിച്ചു. വഴക്കും വക്കാണവും പതിവായപ്പോൾ കൗമാരക്കാരനെ ഉപേക്ഷിക്കേണ്ടിവന്നു ആ വൃദ്ധദന്പതികൾക്ക്. മദ്യപിച്ചു ലക്കുകെട്ടുവീണ് പരിക്കേറ്റ പിതാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മാതാവ് മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയി. പ്രായപൂർത്തിയാകാത്ത വിദ്യാർഥി വിദ്യാഭ്യാസം ഉപേക്ഷിച്ച് എങ്ങിനെയോ കഴിയുന്നു ഇവിടെ.