കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​ പേ​ർ​ക്ക് പ​രി​ക്ക്

പീ​രു​മേ​ട്: ദേ​ശീയ​പാ​ത 183ൽ ​പി​രു​മേ​ട് സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​രം സ്റ്റോ​പ്പി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. അ​ഞ്ച​ൽ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും പി​ക്ക​പ് വാ​നു​മാ​ണ് ഇ​ടി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​രാ​യ ജോ​ണ്‍ (66), ഷോ​ബി​ൻ (മൂ​ന്ന്) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ൽ​സി​ക്കു​ട്ടി (60), സാ​ജ​ൻ (30), എ​ബി​ൻ (28), വാ​ൻ ഡ്രൈ​വ​ർ ഷെ​റി​ൻ (30), മോ​ബി​ൻ (28) എ​ന്നി​വ​രെ പീ​രു​മേ​ട് താ​ലൂക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.


അ​ഞ്ച​ലി​ലേ​ക്ക് പോ​യ കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദി​ശ​തെ​റ്റി എ​ത്തി​യ കാ​ർ വാ​നി​ൽ ഇ​ടി​ച്ച ശേ​ഷം തി​ട്ട​യി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ത്ത് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു​നി​ന്നു. വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ​പ്പോ​ൾ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ലൈ​ൻ ക​ന്പി​ക​ൾ റോ​ഡി​ൽ കി​ട​ന്ന​തി​നാ​ൽ 15 മി​നി​ട്ട് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പീ​രു​മേ​ട് പോ​ലീ​സും കെ.​എ​സ്ഇ​ബി ജീവ​ന​ക്കാ​രും എ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നാണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.