ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു: ഉ​മ്മ​ൻ ചാ​ണ്ടി

നെ​ടു​ങ്ക​ണ്ടം: ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. മു​ണ്ടി​യെ​രു​മ​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ബൂ​ത്തു​ത​ല കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നോ​ട്ട് നി​രോ​ധ​ന​വും ഭ​ക്ഷ​ണ നി​ബ​ന്ധ​ന​ക​ളും ജ​ന​ങ്ങ​ളു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ലൂ​ടെ നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​വും അ​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ക്കു​വാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്.
കേ​ര​ള​ത്തി​ൽ വി​ല​ക്ക​യ​റ്റം​കൊ​ണ്ട് ജ​നം പൊ​റു​തി​മു​ട്ടി​യി​ട്ടും സ​ർ​ക്കാ​ർ കാ​ഴ്ച​ക്കാ​ര​നെ​പ്പോ​ലെ നോ​ക്കി​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രി​യ​ദ​ർ​ശി​നി അ​വാ​ർ​ഡ് ന​ൽ​കി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​യി കെ. ​പൗ​ലോ​സ്, ജോ​യി തോ​മ​സ്, പി.​ടി. തോ​മ​സ് എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യ​ക്കോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. ഗോ​പി, ജി. ​മു​ര​ളീ​ധ​ര​ൻ, സേ​നാ​പ​തി വേ​ണു, സി.​എ​സ്. യ​ശോ​ധ​ര​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, മി​നി ടോ​മി, മോ​ളി മൈ​ക്കി​ൾ, ടോ​മി ക​രി​യി​ല​ക്കു​ളം എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.