തേക്കടി ബോട്ട് സർവീസ്: വനംവകുപ്പ് നടപടി ഏകപക്ഷീയം
കുമളി : തേക്കടിയിൽ ബോട്ട് സർവീസ് നിരോധിച്ച വനംവകുപ്പിന്റെ നടപടി ഏകപക്ഷീയമെന്ന് ആക്ഷേപം. തടാകത്തിൽ ജലനിരപ്പ് കുറഞ്ഞത് അപകടത്തിനു കാരണമാകുമെന്ന വനംവകുപ്പിന്റെ കണ്ടെത്തലാണ് ബോട്ട് സർവീസ് നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവിൽ 108.8 അടിയാണ് തടാകത്തിലെ ജലനിരപ്പ്.
ജലനിരപ്പ് 109 അടിയായപ്പോഴാണ് ബോട്ടിംഗ് നിർത്തിയത്. വനംവകുപ്പിന്റെ ഈ തീരുമാനത്തിന് വിദഗ്ധരുടെ റിപ്പോർട്ട് വനംവകുപ്പ് തേടിയിട്ടില്ല. വനംവകുപ്പിന്റെ ബോട്ടുകളെ സംബന്ധിച്ചുള്ള കാര്യങ്ങളേപ്പറ്റി കൊച്ചിൻ യൂണിവഴ്സിറ്റിയിലെ ഷിപ് ടെക്നോളജി വിദഗ്ധരാണ് വനംവകുപ്പിന് ഉപദേശം നൽകുന്നതെന്ന് കൊച്ചിൻ യൂണിവഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായിരുന്ന ഡോ. പ്യാരിലാൽ പറഞ്ഞു. തേക്കടി ബോട്ട് ദുരന്തം അന്വേഷിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയത് ഡോ. പ്യാരിലാലാണ്.
തടാകത്തിലെ മരക്കുറ്റികളിൽ തട്ടി അപകടം ഉണ്ടാകാമെന്ന കണ്ടെത്തലാണ് വനംവകുപ്പിനുള്ളത്. ജലനിരപ്പ് 104 അടിയിലെത്തിയാൽ തമിഴ്നാട്ടിലേക്ക് കനാലിലൂടെ വെള്ളം ഒഴുകില്ല. ഈസമയത്തുപോലും നിലവിലുള്ള ബോട്ട് ജെട്ടിയിൽനിന്നും ഒന്നര കിലോമീറ്റർ താഴേക്ക് മാറി താത്കാലിക ബോട്ട് ജെട്ടി വനംവകുപ്പുതന്നെ നിർമിച്ച് ബോട്ടിംഗ് നടത്തിയിരുന്നു. ഇത് വർഷങ്ങളായുണ്ടായിരുന്ന സംവിധാനമാണ്.
ജലനിരപ്പ് താഴുന്പോഴും ഉയരുന്പോഴും പ്രത്യേക ചാലിലൂടെയാണ് ബോട്ട് ഓടിച്ചിരുന്നത്. ഇതിനായി മരക്കുറ്റികളിൽ അടയാളമായി കന്പുകൾ കെട്ടിവയ്ക്കും. ജലനിരപ്പ് താഴുന്ന സമയത്ത് ബോട്ട് ഓടിക്കുന്നതിനേക്കാൾ അപകടം ജലനിരപ്പ് ഉയരുന്പോഴാണ്. ജലനിരപ്പ് താഴുന്പോൾ മരക്കുറ്റികൾ ദൃശ്യമാകുകയും ജലനിരപ്പ് ഉയർന്നാൽ ഈ മരക്കുറ്റികൾ വെള്ളത്തിനടിയിലാകുകയുംചെയ്യും.
ബോട്ടുകൾ ഓടിക്കുന്നത് പ്രത്യേക ചാലുകളിലൂടെ മാത്രമാണ്. ചാലുകളിലെ അപകടം സൃഷ്ടിക്കുന്ന മരക്കുറ്റികൾ നേവിയുടെ മുങ്ങൽവിദഗ്ധരെ ഉപയോഗിച്ച് മുന്പ് നീക്കംചെയ്തിരുന്നു.
പോലീസ്, തമിഴ്നാട് വനംവകുപ്പ് എന്നിവരുടെ ബോട്ടുകൾ നിർബാധം ഇപ്പോഴും ഓടുന്നുണ്ട്. ഇവരുടെ ബോട്ടുകൾ രാത്രിയിലും ലൈറ്റ് തെളിയിച്ച് തടാകത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ ഓടിക്കും. മുല്ലപ്പെരിയാർ കരാർ അനുസരിച്ച് തമിഴ്നാടിന്റെ പാട്ടഭൂമിയിലാണ് കേരള വനംവകുപ്പ് അനാവശ്യ അധികാരം ഉപയോഗിച്ച് ബോട്ടിംഗ് നിരോധിച്ചിരിക്കുന്നത്.
കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഏതാനും കാലത്തേക്ക് അടച്ചിടണമെന്ന ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ തീരുമാനം നടപ്പാക്കുകയാണ് വനംവകുപ്പ് ചെയ്തിരിക്കുന്നതെന്നും പറയുന്നു. ചരിത്രത്തിലാദ്യമായി തേക്കടിയിലെ ബോട്ട് ലാൻഡിംഗ് നിർത്തിവച്ചതോടെ കുമളിയിലെ വ്യാപാരസ്ഥാപനങ്ങളും തേക്കടി ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരത്തോളം ആളുകളും പ്രതിസന്ധിയിലായിരിക്കുകയാണ്.