വ​ണ്ടി​പ്പെ​രി​യാ​ർ പാ​ലം അ​പ​ക​ട​ത്തി​ൽ



വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ പാ​ല​ത്തി​ലെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ഏ​താ​നു​മാ​സം മു​ന്പാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.
പെ​രി​യാ​റി​നു കു​റു​കെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ഴ​യ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സം​ര​ക്ഷ​ണ ഭി​ത്തി​ക്കു​ള്ളി​ൽ നി​ക്ഷേ​പി​ച്ച മ​ണ്ണ് താ​ഴേ​യ്ക്ക് ഇ​രു​ന്നു​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ന​ട​പ്പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പാ​ല​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന മ​ഴ​വെ​ള്ളം പൂ​ർ​ണ​മാ​യും ഈ ​ഭാ​ഗ​ത്തു​കൂ​ടി ഒ​ഴു​കി​യി​റ​ങ്ങു​ക​യാ​ണ്. ഇ​ത് തു​ട​ർ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ കൂ​ടു​ത​ൽ ഭാ​ഗം അ​പ​ക​ട​ത്തി​ലാ​കാ​ൻ കാ​ര​ണ​മാ​വും. പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം നി​രോ​ധി​ക്കാ​ത്ത​തി​നാ​ൽ പു​തി​യ പാ​ല​ത്തി​ലൂ​ടെ ഒ​രു​വ​ശ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ട​ന്നു​പോ​കു​ന്നു​ള്ളു.