കേ​ര​ള​ത്തി​ന്‍റെ ഒ​രി​ഞ്ചു മ​ണ്ണും വി​ട്ടു​ന​ൽ​കി​ല്ല: ഇ​ബ്രാ​ഹിം കു​ട്ടി

​ക​ന്പം​മെ​ട്ട്: ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​ന്പം​മെ​ട്ടി​ൽ ഒ​രി​ഞ്ചു ഭൂ​മി​പോ​ലും വി​ട്ടു​ന​ൽ​കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. കു​ടി​യി​റ​ക്കു​ഭീ​ഷ​ണി നേ​രി​ടു​ന്ന ഭ​വ​ന​ങ്ങ​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ക​ന്പം​മെ​ട്ടി​ൽ കൈ​യേ​റ്റ​മോ കു​ടി​യേ​റ്റ​മോ പു​തു​താ​യി ന​ട​ന്നി​ട്ടി​ല്ല. സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ വ്യ​ക്ത​മാ​ക്കി നി​ർ​മി​ച്ച മു​പ്പ​ത​ടി വീ​തി​യി​ലു​ള്ള റോ​ഡി​ന് 60 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. കേ​ര​ള ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ​ത​മ്മി​ൽ ച​ർ​ച്ച​ന​ട​ത്തി ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ത്തി​നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം​ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണ്, ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​വ​പ്ര​സാ​ദ് ത​ണ്ണി​പ്പാ​റ, രേ​ണു​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. കു​ഞ്ഞു​മോ​ൻ, ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ, സേ​വ്യ​ർ ജോ​ണ്‍, ഷൈ​ജ​ൻ ജോ​ർ​ജ്, വ​ർ​ക്കി പു​ളി​ക്ക​ൽ, ശ​ശി മാ​വ​റ, തോ​മ​സ് ക​ണ്ട​ത്തി​ൻ​ക​ര തു​ട​ങ്ങി​യ​വ​രും ഡി​സി​സി പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.