ജലനിരപ്പിന്റെ പേരിൽ തേക്കടിയിലെ ബോട്ടിംഗ് നിർത്താൻ നീക്കം
കുമളി: തേക്കടി തടാകത്തിലെ ജലനിരപ്പ് കുറഞ്ഞതിന്റെ കാരണംപറഞ്ഞ് ബോട്ടിംഗ് നിരോധിച്ച വനംവകുപ്പ് തടാകത്തിലെ ജലനിരപ്പ് ഉയർന്നാലും ബോട്ടിംഗ് നിരോധനം അനന്തമായി നീട്ടിക്കൊണ്ടുപോകാനും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതായി ആക്ഷേപം. ഇവിടെയും സുരക്ഷാപ്രശ്നമാണ് വനംവകുപ്പ് ഉയർത്തിക്കൊണ്ടുവരുന്നത്.
ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്പോൾ മിക്ക മരക്കുറ്റികളും വെള്ളത്തിനടിയിലാകും. ജലനിരപ്പ് 136 അടിയിലെത്തുന്പോൾതന്നെ കൂറ്റൻ മരക്കുറ്റികളും തടാകത്തിലെ കുന്നുകളും വെള്ളത്തിൽ മൂടും. ഈ അവസ്ഥയിൽ കുന്നുകളിലോ മരക്കുറ്റികളിലോ തട്ടി അപകടം സംഭവിക്കാമെന്നാണ് വനംവകുപ്പ് ചൂണ്ടിക്കാട്ടാൻ പോകുന്നത്.
ജലനിരപ്പ് ഉയരുന്പോൾ മരക്കുറ്റികളുടെയും കുന്നുകളുടെയും മുകളിൽ അടയാളമായി കന്പുകൾ വച്ചുകെട്ടുകയാണ് ചെയ്യുന്നത്. ഇങ്ങനെ താത്കാലിക അടയാളങ്ങൾ സ്ഥാപിച്ച ചാലിലൂടെയാണ് ബോട്ടുകൾ ഓടിക്കുന്നത്. ഫലത്തിൽ ജലനിരപ്പ് കുറഞ്ഞാലും കൂടിയാലും കുറ്റികളും കുന്നുകളും വനംവകുപ്പിന് പ്രശ്നമാക്കാം.
ജലനിരപ്പ് കുറയുന്പോൾ കുറ്റികളും കുന്നുകളും കാഴ്ചയ്ക്കു കൗതുകം നൽകുന്നതാണ്.
ജലനിരപ്പ് താഴ്ന്ന അവസരത്തിൽ പ്രശ്നമുണ്ടാകാൻ സാധ്യതയുള്ള മരക്കുറ്റികൾ ഏതാനും വർഷംമുന്പ് നേവിയുടെ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് നീക്കംചെയ്തിരുന്നു. ഇത്രയും വ്യക്തതയുള്ളപ്പോഴാണ് ജലനിരപ്പ് കുറഞ്ഞുവെന്ന കാരണത്താൽ വനംവകുപ്പ് ബോട്ടിംഗ് നിരോധിച്ചത്.