അണക്കര സ്കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം
അണക്കര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ പൂന്തോട്ടവും കുളവും നശിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച ജൈവ വൈവിധ്യ ഉദ്യാനവും പടുതാക്കുളവുമാണ് നശിപ്പിച്ചത്. പെയിന്റ് ചെയ്ത് വൃത്തിയാക്കിയ ക്ലാസ് മുറിയില്‍ മാലിന്യങ്ങള്‍ വാരിനിറച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ഇത്തരം വികലമായ പ്രവര്‍ത്തനങ്ങള്‍ സ്കൂളിനെതിരേ തുടര്‍ന്നു വരികയാണെന്ന് സ്കൂള്‍ അധികൃതര്‍ ആരോപിച്ചു. സ്കൂളിനെ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍നിന്നും സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നും സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
