എ​ബി​ൽ ജോ​സ​ഫ് പാ​ട്ടു​പാ​ടി ഹി​റ്റാ​കു​ക​യാ​ണ്

Watch Video 


നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം​കാ​ര​ൻ യു​വാ​വി​ന്‍റെ പാ​ട്ടു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​ വൈ​റ​ലാ​കു​ക​യാ​ണ്. നെ​ടു​ങ്ക​ണ്ടം ക​ട്ട​ക്ക​യ​ത്തി​ൽ എ​ബി​ൻ ജോ​സ​ഫി​ന്‍റെ പാ​ട്ടു​ക​ളാ​ണ് ഹൈ​റേ​ഞ്ചി​ന്‍റെ മ​ല​നി​ര​ക​ളും താ​ണ്ടി സോ​ഷ്യ​ൽ മീ​ഡി​യയു​ടെ വി​ശാ​ല​ത​യി​ലേ​ക്ക് കു​തി​ക്കു​ന്ന​ത്.
സം​ഗീ​തം ശാ​സ്ത്രീ​യ​മാ​യി അ​ഭ്യ​സി​ച്ചി​ട്ടി​ല്ലാ​ത്ത എ​ബി​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും ട്യൂ​ട്ടോ​റി​യ​ലു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ണ് മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ പാ​ടു​ന്ന​ത്. ഇ​തു​വ​രെ ഇ​രു​പ​തോ​ളം പാ​ട്ടു​ക​ൾ പാ​ടി​യ​തി​ൽ പ​കു​തി​യും ഹി​റ്റാ​ണ്. എ​ഫ്.​ബി ലൈ​വാ​യാ​ണ് മി​ക്ക ഗാ​ന​ങ്ങ​ളും എ​ബി​ൻ പാ​ടി​യി​ട്ടു​ള്ള​ത്. ഇ​തി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ലെ ക​വി​ത കോ​ൾ​ഡ് സ്റ്റോ​റേ​ജ് ഉ​ട​മ​യാ​യ എ​ബി​ൻ പ​ക​ല​ന്തി​യോ​ള​മു​ള്ള ക​ട​യി​ലെ ജോ​ലി​ക​ൾ​ക്കു​ശേ​ഷം പാ​തി​രാ​ത്രി​യി​ലാ​ണ് മി​ക്ക​പ്പോ​ഴും സം​ഗീ​ത പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഉ​റ​ക്ക​മി​ള​ച്ചു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് ഫ​ല​മാ​യി ഹൈ ​ലോ റേ​ഡി​യോ​യു​ടെ മ്യൂ​സി​ക്ക് കോ​ന്പ​റ്റീ​ഷ​നി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 250 യു​വ​ഗാ​യ​ക​രി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ത്തു​പേ​രി​ൽ ഒ​രാ​ളാ​യി എ​ബി​ൻ മാ​റി.
ജൂ​ലൈ 31ന് ​ക​ട​വ​ന്ത്ര​യി​ൽ ന​ട​ക്കു​ന്ന സൂ​പ്പ​ർ ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ബി​ൻ. കൂ​ട്ടു​കാ​രു​ടെ​യും അ​മ്മ ലൈ​യ്സാ​മ്മ​യു​ടെ​യും സ​ഹോ​ദ​ര​ൻ സ്റ്റെ​ഫി​ന്‍റെ​യും അ​ക​മ​ഴി​ഞ്ഞ പ്രോ​ൽ​സാ​ഹ​ന​മാ​ണ് ത​ന്‍റെ ഉൗ​ർ​ജ​മെ​ന്ന് നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ സ്വ​ന്തം ക​ലാ​കാ​ര​ൻ പ​റ​യു​ന്നു.