ബി​ജെ​പി​യും സി​പി​എ​മ്മും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യ​ണം: ഉ​മ്മ​ൻ​ചാ​ണ്ടി



നെ​ടു​ങ്ക​ണ്ടം: ഇ​ന്ദി​രാ​ഗാ​ന്ധി ജന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ബൂ​ത്തു​ത​ല കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും കേ​ര​ളം ഭ​രി​ക്കു​ന്ന സി​പി​എ​മ്മും രാ​ഷ്ടീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​ക​ണ​മെ​ന്നും ഇ​രു​വ​രും ആ​യു​ധ​മെ​ടു​ത്ത് ഏ​റ്റു​മു​ട്ടു​ന്പോ​ൾ വി​ല​ക്ക​യ​റ്റം, നി​യ​മ​വാ​ഴ്ച എ​ന്നി​വ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തെ പോ​കു​ക​യാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. ചെ​മ്മ​ണ്ണാ​റി​ൽ ജി​ല്ലാ​ത​ല കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ചെ​മ്മ​ണ്ണാ​ർ, കു​ഴി​ക്കൊ​ന്പ്, മു​ണ്ടി​യെ​രു​മ, ക​രു​ണാ​പു​രം, അ​ച്ച​ൻ​കാ​നം, കു​ങ്കി​രി​പ്പെ​ട്ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി പ​ങ്കെ​ടു​ത്ത​ത്.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രി​യ​ദ​ർ​ശി​നി അ​വാ​ർ​ഡ് ന​ൽ​കി.

ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്ദി സ്മ​ര​ണ​ക്കാ​യി ചെ​മ്മ​ണ്ണാ​റി​ൽ ഉ​മ്മ​ൻ ചാ​ണ്ടി വൃ​ക്ഷ​ത്തൈ ന​ട്ടു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​യി കെ. ​പൗ​ലോ​സ്, ജോ​യി തോ​മ​സ്, പി.​ടി. തോ​മ​സ് എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യ​ക്കോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. ഗോ​പി, ജി. ​മു​ര​ളീ​ധ​ര​ൻ, സേ​നാ​പ​തി വേ​ണു, സി.​എ​സ്. യ​ശോ​ധ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.