പകർച്ചപ്പനി : നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധനത്തിനു നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂണ്‍ 27 മുതൽ 29 വരെ സംസ്ഥാനത്ത് സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ജൂണ്‍ 23നു സർവകക്ഷി യോഗം വിളിക്കും.
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ജൂണ്‍ 23ന് യോഗം ചേരും. മന്ത്രിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിലായിരിക്കും ശുചീകരണ പ്രവർത്തങ്ങൾ നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം തദേശ സ്വയംഭരണ സ്ഥാപങ്ങൾക്കു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പനി ബാധിതമേഖലയെ മൂന്നായി തരംതിരിച്ചായിരിക്കും ശുചീകണ പ്രവർത്തനങ്ങൾ നടത്തുക.
രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യം വർധിപ്പിക്കും. ആശുപത്രികളിൽ തുറക്കാതെ കിടക്കുന്ന വാർഡുകളോ മുറികളോ ഉണ്ടെങ്കിൽ അടിയന്തരമായി തുറക്കും. പനി ബാധിച്ചു ചികിത്സ തേടുന്ന രോഗികൾക്കു കൊതുകുവല നൽകുവാനും നടപടിയുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ക്ലിനിക്ക് ആരംഭിക്കും. ആവശ്യമെങ്കിൽ താത്കാലികമായി ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശുചീകരണ പ്രവർത്തങ്ങൾക്കൊപ്പം ബോധവത്കരണ പരിപാടികൾക്കും ഉന്നൽ നൽകും. പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങൾ വൃത്തിയാക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കും. ശുചീകരണ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതല ഓരോ മന്ത്രിമാർക്കും നൽകിയെന്നു മുഖ്യമന്ത്രി അറിയിച്ചു.