ഇതാ പഞ്ചായത്ത് വക കൊതുകു വളർത്തു കേന്ദ്രം
കുമളി : കേരളം പനിച്ചു വിറകുമ്പോൾ , പകർച്ചവ്യാധികൾ വരാതിരിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ രോഗങ്ങൾ സമ്മാനിക്കാൻ കുമളി പഞ്ചായത്ത് വക ഒരു കൊതുകു വളർത്തു കേന്ദ്രം .
റോസാപ്പൂക്കണ്ടം ഭാഗത്തെ കുളമാണ് ഒരു വർഷത്തോളമായി മാലിന്യം നിറഞ്ഞു പകർച്ച വ്യാധി ഭീഷണിയുയർത്തുന്നത് . ജനവാസമേറിയ കോളനിയായ റോസാപ്പൂക്കണ്ടം ചക്കളി തെരുവ് കുളത്തിനു സമീപമായതിനാൽ പകർച്ചവ്യാധി പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് . റോസാപ്പൂക്കണ്ടം ഭാഗത്തു കഴിഞ്ഞവർഷം ഡെങ്കി പണി റിപ്പോർട്ട് ചെയ്തിരുന്നു . അന്ന് മലിനമായി കിടന്ന കുളത്തിലെ വെള്ളം പരിശോധിച്ചപ്പോൾ ക്ലോറിഫോമ് ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയിരുന്നു . തുടർന്ന് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കുളത്തിലെ ജലം വറ്റിച്ചിരുന്നു .തേയ്ക്കടി വനത്തിനോട് അടുത്ത ഉള്ളത് കുളം ആയതിനാൽ മലിന ജലം കുളത്തിലേയ്ക് ഒഴുകണ്ടിരിക്കാനുള്ള നടപടിയും സ്വീകരിച്ചു .
മാലിന്യങ്ങൾ ഇടാതിരിക്കാൻ വേലി നിര്മിക്കുകെയും ചെയ്തു .എന്നാൽ ഈ ഇടത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുന്ന കുളത്തിന്റെ പഞ്ചായത്ത് തിരിഞ്ഞു നോക്കിയത് പോലുമില്ല. പതിവ് പോലെ കുളത്തിൽ പായലുകൾ നിറഞ്ഞു.ഇപ്പോൾ കുളത്തിൽ കൊതുകുകൾ വരാനുള്ള എല്ലാ അവസരവുമുണ്ട് . മഴ ശക്തി പ്രാപിക്കുന്നതിന് മുൻപായി കുളത്തിലെ മലിനജലം വറ്റിക്കാനോ ശുദ്ധികരിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് സമീപവാസികൾ പറയുന്നു

