ഒരു സ്ഥാപനം നേരേചൊവ്വേ അല്ലാതെ എങ്ങിനെ നടത്താം
അണക്കര: ഒരു സ്ഥാപനം എത്രമാത്രം ഉത്തരവാദിത്വ രഹിതമായി നടത്താമെന്നു പഠിക്കണമെങ്കിൽ അണക്കരയിലെ സർക്കാർ പള്ളിക്കൂടത്തിൽ എത്തിയാൽമതി. വർഷം അറുപതു കഴിഞ്ഞു സ്കൂൾ ആരംഭിച്ചിട്ട്. പതിനായിരക്കണക്കിനു വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഹൈറേഞ്ചിലെ ആദ്യ സരസ്വതിക്ഷേത്രങ്ങളിൽ ഒന്നാണിത്.
ആദ്യകാലങ്ങളിൽ ഓടിട്ട ഒരു കെട്ടിടവും പുല്ലുമേഞ്ഞ, പരന്പുകൊണ്ടു മറച്ച ഏതാനും ഷെഡുകളുമായിരുന്നു ആകെയുണ്ടായിരുന്ന പഠനസൗകര്യങ്ങൾ. തറയിലിരുന്നു പാഠങ്ങൾ പഠിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ന് കാലം ഏറെ മാറിയെങ്കിലും ഇവിടെ ഈ സരസ്വതിക്ഷേത്രത്തിനു വിനാശം മാത്രമേ ഉണ്ടായിട്ടുള്ളൂ.
ഷെഡുകൾക്കുപകരം നിരവധി കോണ്ക്രീറ്റു കെട്ടിടങ്ങൾ ഉയർന്നതൊഴിച്ചാൽ രണ്ടുവർഷംമുന്പ് ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ട സ്കൂളിന് പഠനസൗകര്യങ്ങളുടെ വളർച്ച കീഴോട്ടാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ പുഷ്ടിപ്പെടുത്താൻ കൊണ്ടുപിടിച്ചു ശ്രമങ്ങൾ നടക്കുന്പോഴാണ് അനാഥപ്രേതംപോലെ ഒരു സ്കൂൾ ഉപേക്ഷിക്കപ്പെടുന്നത്.
സ്കൂളിനു സ്വന്തമായി എട്ടേക്കറോളം സ്ഥലമുണ്ടായിരുന്നതായാണ് ’ഓർമ’. സ്കൂളിന്റെ ആസ്ഥിയെ സംബന്ധിച്ചോ ഭൂമിയുടെ വിസ്തൃതിയെ സംബന്ധിച്ചോ വ്യക്തമായ വിവരം ആർക്കുമില്ല. ഇപ്പോൾ അവശേഷിച്ചിരിക്കുന്ന സ്ഥലത്ത് നിറയെ കെട്ടിടങ്ങളാണ്. കെട്ടിടങ്ങളുടെ മ്യൂസിയമാണിവിടം.
എട്ടുമൂലയുള്ളതും താങ്ങിനിർത്തിയിരിക്കുന്നതും ചോർന്നൊലിക്കുന്നതും തുടങ്ങി അകാലവാർധക്യം ബാധിച്ച് ദ്രവിച്ചുകൊണ്ടിരിക്കുന്ന കുറേ കോണ്ക്രീറ്റ് സാധനങ്ങൾ സ്ഥലംനിറച്ചുണ്ട്. ചെറുതും വലുതുമെല്ലാമുണ്ടിവിടെ.
കുട്ടികൾക്കു നേരേചൊവ്വേ ഇരിക്കാനോ നിൽക്കാനോ പഠിക്കാനോ ഈ കെട്ടിടങ്ങളിലൊന്നും സൗകര്യമില്ല. ടോയ്ലറ്റ് എന്നു പേരിട്ടിരിക്കുന്ന കുറേ കുഞ്ഞൻ കെട്ടിടങ്ങളും ഇടനികത്തൽപോലെ പലയിടങ്ങളിലായി ചിതറിക്കിടപ്പുണ്ട്.
ലക്ഷക്കണക്കിനു രൂപയാണ് ഓരോവർഷവും എസ്എസ്എ, എംഎൽഎ, ജില്ലാപഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലായി ഇവിടെ കെട്ടിടം നിർമിക്കാനും മതിലുകെട്ടാനും സംരക്ഷണഭിത്തി കെട്ടാനുമൊക്കെയായി ചെലവഴിക്കുന്നത്. ഒന്നും സ്കൂളിനു പ്രയോജനപ്പെടുന്നതല്ലെന്നുമാത്രം.
അടുത്തനാളിൽ പൊതുമരാമത്ത് ഫണ്ടുപയോഗിച്ചു ഭീമൻ കുളം നിർമക്കാൻ തുടങ്ങി. യഥാവിധി കുറച്ചു മണ്ണു മാറ്റിയതല്ലാതെ ’കുളമായി’ കിടക്കുകയാണ്. മൂന്നുവശവും ടോയ്ലറ്റുകളാൽ ചുറ്റപ്പെട്ട സ്ഥലത്തായിരുന്നു കുളത്തിന്റെ സ്ഥാനം. എംഎൽഎഫണ്ടിൽനിന്നും തുക അനുവദിച്ച് ഒരു ഓപ്പണ് സ്റ്റേജ് നിർമിച്ചിരുന്നു. കാറ്റൊന്നു വീശിയപ്പോൾ സ്റ്റേയില്ലായിരുന്ന സ്റ്റേജ് പറന്നുപോയി. കുട്ടികൾക്കു കളിക്കാൻ ഗ്രൗണ്ടില്ല, കുടിവെള്ളത്തിനു കിണറില്ല. എല്ലാം നിർമാണമേഖലയാണ്. ഇതു പുറമേനിന്നുള്ള വിശേഷങ്ങൾ.
വെട്ടിക്കൂട്ടില്ലാത്ത ബഞ്ചോ, ഡസ്കോ, ബോർഡോ ഒന്നും ഈ സ്കൂളിനു സ്വന്തമായില്ല. സർവത്ര കെട്ടിടം. ഇരിക്കാൻമാത്രം ഇടമില്ലെന്ന സ്ഥിതിയിൽ ഒരു ഓഫീസ് മുറിയും രണ്ട് സ്റ്റാഫ് റൂമുകളും അതിനുള്ളിൽ കുറേ അധ്യാപകരും അനധ്യാപകരും ഒതുങ്ങിക്കൂടി കഴിയുന്നു.
മുന്പ് രണ്ടായിരത്തിലധികം കുട്ടികൾ ഉണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ തമിഴ് മലയാളം മീഡിയങ്ങളിലായി 750 കുട്ടികൾ കഷ്ടിച്ചേയുള്ളൂ. ഉള്ളതുപറഞ്ഞാൽ കെൽപും കഴിവുമുള്ള കുറേ അധ്യാപകർ ഇവിടെയുണ്ടെങ്കിലും മറ്റു ഭൗതിക സൗകര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ കുട്ടികളെ കിട്ടാനുമില്ല. കിട്ടിയ കുട്ടികളെ നോക്കാനും കഴിയുന്നില്ല.
അന്പതോളം അധ്യാപകർ ഇവിടെയുണ്ട്. ഹയർ സെക്കൻഡറി കൂടാതെ കുറഞ്ഞത് 30000 രൂപ മാസശന്പളം കണക്കാക്കിയാലും 1500000 രൂപ പ്രതിമാസ ശന്പളമായും മറ്റ് അലവൻസുകളായും പൊതുവിദ്യാഭ്യാസ വകുപ്പു ചെലവഴിക്കുന്ന സ്കൂളിൽ എന്ത്, എങ്ങിനെ നടക്കും എന്നന്വേഷിക്കാൻ സംവിധാനമില്ല. ഇതിനിടയിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ചുറ്റുമതിലിനു പൂട്ടില്ലാത്തതിനാൽ ആർക്കും എപ്പോൾവേണമെങ്കിലും സ്കൂൾ കോന്പൗണ്ടിൽ കടന്ന് എന്തുംചെയ്യാം.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പാവം കുട്ടികൾ നിർമിച്ച പടുതാക്കുളവും ജൈവവൈവിധ്യ പാർക്കും ആരോ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. വെള്ളത്തിന്റെ ഹോസും ടോയ്ലറ്റിന്റെ പൈപ്പും ജനലിന്റെ പാളിയും കതകിന്റെ പലകയും എല്ലാം സാമൂഹ്യദ്രോഹികൾ നശിപ്പിക്കുകയുമാണ്. ലോകനിലവാരമുള്ള സർക്കാർ സ്കൂളുകളുള്ള സംസ്ഥാനത്താണ് അണക്കരയിലെ ഈ സരസ്വതിക്ഷേത്രവും പ്രവർത്തിക്കുന്നത്.