ആ​ന​വി​ലാ​സം വി​ല്ലേ​ജി​ലെ 600 കു​ടും​ബ​ങ്ങ​ൾ മ​ര​ണ​ക്ക​യ​റി​നു മു​ന്നി​ൽ

ക​ട്ട​പ്പ​ന: സ്വ​ന്തം ഭൂ​മി​യു​ടെ ക​രം അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഗ്രി​ല്ലി​ൽ തൂ​ങ്ങി​മ​രി​ച്ച പേ​രാ​ന്പ്ര ച​ക്കി​ട്ട​പ്പാ​റ ചെ​ന്പ​നോ​ട കാ​വി​ൽ​പു​ര​യി​ടം ജോ​യി​യു​ടെ സ​മാ​ന മാ​ന​സി​ക​നി​ല​യി​ൽ ആ​ന​വി​ലാ​സം വി​ല്ലേ​ജി​ൽ അ​റു​ന്നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ.


2006 വ​രെ ക​രം അ​ട​ച്ചു​വ​ന്നി​രു​ന്ന ഭൂ​മി​യു​ടെ ക​രം അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ സ്വ​ന്തം ഭൂ​മി​യി​ൽ അ​ന്യ​രാ​യി ക​ഴി​യു​ന്ന അ​റു​ന്നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ എ​പ്പോ​ൾ ജീ​വ​നൊ​ടു​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പ​ണം​ന​ൽ​കി വാ​ങ്ങി വീ​ടും സ്ഥാ​പ​ന​ങ്ങ​ളും നി​ർ​മി​ച്ച്, കൃ​ഷി​ചെ​യ്തു​വ​രു​ന്ന​തു​മാ​യ 260 ഹെ​ക്ട​റോ​ളം ഭൂ​മി​യി​ലാ​ണ് ക​ർ​ഷ​ക​ർ 11 വ​ർ​ഷ​മാ​യി അ​ന്യ​രാ​യി ക​ഴി​യു​ന്ന​ത്.
വ​സ്തു​വി​ന്‍റെ ക​ര​മ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഭൂ​മി​ക്കു​മേ​ലു​ള്ള ഇ​വ​രു​ടെ അ​വ​കാ​ശം നി​യ​മ​പ​ര​മാ​യി നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ഭൂ​മി കൈ​മാ​റ്റം ചെ​യ്യാ​നോ പ​ണ​യ​പ്പെ​ടു​ത്തി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങു​ന്ന​തി​നോ കാ​ർ​ഷി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടു​ന്ന​തി​നോ ഇ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. സ്വ​ന്ത​മാ​യു​ള്ള ഭൂ​മി​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി ക​ര​മ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ന്പോ​ക്കു ഭൂ​മി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ക​ർ​ഷ​ക​രെ കു​ടി​യൊ​ഴി​പ്പി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ളാ​യി ക​ര​മ​ട​യ്ക്കാ​ത്ത ഭൂ​മി പേ​രി​ൽ​കൂ​ട്ടി ക​ര​മ​ട​വി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് 50000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ ശ്രീ​ക​ണ്ഠാ​പു​രം പ​യ്യാ​വൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബു​ധ​നാ​ഴ്ച പി​ടി​യി​ലാ​യ സം​ഭ​വ​വും ഉ​ണ്ടാ​യ​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ക​ര​മ​ട​യ്ക്കാ​ത്ത ഭൂ​മി​ക്ക് ക​രം അ​ട​യ്ക്ക​ണ​മെ​ങ്കി​ൽ കൈ​ക്കൂ​ലി ന​ൽ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ക​ര​മ​ട​യ്ക്കാ​ത്ത ഭൂ​മി പു​റ​ന്പോ​ക്കു ഭൂ​മി​യാ​ണെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​വും ഇ​പ്പോ​ൾ ആ​ന​വി​ലാ​സം​കാ​ർ ഭ​യ​പ്പെ​ടു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​പൂ​ർ​വം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​മൂ​ലം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ജീ​വ​നൊ​ടു​ക്കി​യ​തി​നു​ശേ​ഷം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് നി​ല​വി​ലു​ള്ള​ത്. പ്ര​ശ്നം സൃ​ഷ്ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രി​ക്ക​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട​താ​യും കേ​ട്ടി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ന​വി​ലാ​സ​ത്തെ അ​റു​ന്നൂ​റി​ലേ​റെ ക​ർ​ഷ​ക​ർ ദു​സ്വ​പ്നം കാ​ണു​ന്ന​ത്.

വി​ല്ലേ​ജി​ലെ 420 കു​ടും​ബ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ലം റീ​സ​ർ​വേ ചെ​യ്ത സ​ർ​വേ സൂ​പ്ര​ണ്ട് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യാ​ണ് ഇ​വ​രെ ഭൂ​മി​യി​ല്ലാ​ത്ത​വ​രാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് റീ​സ​ർ​വേ സൂ​പ്ര​ണ്ട് 420 പേ​ർ​ക്ക് ത​ന്നി​ഷ്ട​പ്ര​കാ​രം ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ർ ന​ൽ​കി. നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ​പ്ര​കാ​രം ഭൂ​മി​ക്കു ത​ണ്ട​പ്പേ​രു​ന​ൽ​കി ക​രം സ്വീ​ക​രി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ്. ഭൂ​മി​യു​ടെ മ​ഹ​സ​റും സ്കെ​ച്ചും ത​യാ​റാ​ക്കി വി​ല്ലേ​ജി​ൽ ന​ൽ​കു​ന്ന ജോ​ലി​യാ​ണ് സ​ർ​വേ സൂ​പ്ര​ണ്ടി​നു​ള്ള​ത്.

ഇ​തു ലം​ഘി​ച്ച് 2007 08 കാ​ല​ഘ​ട്ട​ത്തി​ൽ പീ​രു​മേ​ട് സ​ർ​വേ സൂ​പ്ര​ണ്ടാ​യി​രു​ന്ന സു​രേ​ന്ദ്ര​ൻ ഭൂ​മി​ക്കു ത​ണ്ട​പ്പേ​ർ ഇ​ട്ടു​ന​ൽ​കി. (സു​രേ​ന്ദ്ര​ൻ പെ​ൻ​ഷ​നാ​യി). മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ന​ൽ​കി​യ ആ​ധാ​ര​ങ്ങ​ൾ റ​വ​ന്യു​വ​കു​പ്പ് റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് കു​ടും​ബ​ങ്ങ​ൾ കൈ​യേ​റ്റ​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

റ​വ​ന്യു വ​കു​പ്പ് ആ​ധാ​രം റ​ദ്ദാ​ക്കി​യ ഭൂ​മി നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​രി​ന്േ‍​റ​താ​ണ്.
ക​ഴി​ഞ്ഞ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് റ​വ​ന്യു​മ​ന്ത്രി​മാ​ർ​ക്ക് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല.

ച​ക്കു​പ​ള്ളം വി​ല്ലേ​ജി​ലു​ണ്ടാ​യി​രു​ന്ന 60 ഹെ​ക്ട​ർ ഭൂ​മി​യു​ടെ സ​ർ​വേ ന​ന്പ​രു​ക​ൾ തെ​റ്റാ​ണെ​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​രു​ന്നൂ​റോ​ളം ആ​ളു​ക​ളു​ടെ ഭൂ​മി റീ​സ​ർ​വേ ചെ​യ്തി​ട്ടി​ല്ല. ച​ക്കു​പ​ള്ളം വി​ല്ലേ​ജി​ൽ​നി​ന്നും ആ​ന​വി​ലാ​സം വി​ല്ലേ​ജി​ലേ​ക്കു മാ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ റീ​സ​ർ​വേ​യാ​ണ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കും ക​ര​മ​ട​യ്ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. റീ​സ​ർ​വേ ആ​രം​ഭി​ച്ചാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ക​രം സ്വീ​ക​രി​ക്കി​ല്ല. (മൂ​ന്നാ​റി​ലെ ടാ​റ്റ​യു​ടെ​യും മ​റ്റു വ​ൻ​കി​ട​ക്കാ​രു​ടെ​യും കാ​ര്യ​ത്തി​ൽ ഈ ​ന​യ​മി​ല്ല).

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം സ​ർ​വേ ന​ന്പ​രു​ക​ളി​ലു​ണ്ടാ​യ പി​ശ​കാ​ണ് ഇ​വ​ർ​ക്കു വി​ന​യാ​യി​തീ​ർ​ന്നി​രി​ക്കു​ന്ന​ത്. 2006 മു​ത​ൽ ഇ​വ​രു​ടെ ക​രം അ​ട​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. സ​ർ​വേ ന​ന്പ​ർ തെ​റ്റാ​യി​ട്ടു​ള്ള ഭൂ​മി റീ​സ​ർ​വേ ചെ​യ്യേ​ണ്ട​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​വ​രും ഭൂ​മി​യി​ല്ലാ​ത്ത ക​ർ​ഷ​ക​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ആ​ന​വി​ലാ​സ​ത്തും പ്ര​ക​ട​നം
സ്വ​ന്തം ഭൂ​മി​യു​ടെ ക​രം അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ പേ​രാ​ന്പ്ര ച​ക്കി​ട്ട​പ്പാ​റ ചെ​ന്പ​നോ​ട കാ​വി​ൽ​പു​ര​യി​ടം ജോ​യി​യു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ആ​ന​വി​ലാ​സ​ത്തെ ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ൽ​നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ക​ർ​ഷ​ക​ർ ആ​ന​വി​ലാ​സം വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് പ്ര​ക​ട​ന​വും ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി. സ്പൈ​സ​സ് ഗ്രോ​വേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ​യും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ആ​ന​വി​ലാ​സം വി​ല്ലേ​ജി​ൽ അ​റു​ന്നൂ​റോ​ളം ക​ർ​ഷ​ക​ർ​ക്ക് 2006 മു​ത​ൽ ക​ര​മ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ സ്പൈ​സ​സ് ഗ്രോ​വേ​ഴ്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മാ​ത്യു കാ​ഞ്ഞി​ര​മ​റ്റം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ബാ​ബു വാ​ളി​പ്ലാ​ക്ക​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ളി​ക്ക​ൽ, സാ​ബു തെ​ങ്ങും​പ​ള്ളി, കു​ഞ്ഞൂ​ഞ്ഞ് ഈ​ന്ത​ന​ച്ചാ​ലി​ൽ, മാ​ത്തു​ക്കു​ട്ടി കാ​ഞ്ഞി​ര​മ​റ്റം, ത​ങ്ക​ച്ച​ൻ വാ​ളി​പ്ലാ​ക്ക​ൽ, സോ​ണി തേ​ക്കും​കാ​ട്ടി​ൽ, സ​ജി മു​തു​പ്ലാ​ക്ക​ൽ, ഷി​ബു വ​ള്ളി​യാം​ത​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.