മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്നു



തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ സം​ഭ​ര​ണ ശേ​ഷി ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ആ​റ് ഷ​ട്ട​റു​ക​ൾ ഉ​ള്ള​തി​ൽ നാ​ല് ഷ​ട്ട​റു​ക​ളാ​ണ് ഇ​ന്ന​ലെ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്നു വി​ട്ട​ത്.

ഒ​ന്നാം ന​ന്പ​ർ ഷ​ട്ട​ർ 30 സെ​ന്‍റീ മീ​റ്റ​റും മ​റ്റ് മൂ​ന്ന് ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​വു​മാ​ണ് തു​റ​ന്ന് വി​ട്ട​ത്. 42 മീ​റ്റ​ർ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഡാ​മി​ലെ ജ​ല​നി​ര​പ്പ് 40.90 എ​ത്തി​യ​തോ​ടെ​യാ​ണ് രാ​വി​ലെ ആ​ദ്യ ഷ​ട്ട​ർ തു​റ​ന്ന​ത്. വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഉ​ച്ച​യ്ക്കു ശേ​ഷം മ​റ്റ് മൂ​ന്നു ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട​ത്തെ ജ​ല​നി​ര​പ്പ് 41.20 മീ​റ്റ​റാ​യി​രു​ന്നു. ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നാ​ൽ ബാ​ക്കി ര​ണ്ട് ഷ​ട്ട​റു​ക​ൾ കൂ​ടി ഉ​യ​ർ​ത്തും. 42 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ ശേ​ഷി. വൃ​ഷ്ടി പ്ര​ദേ​ശ​ത്തു ക​ന​ത്ത മ​ഴ പെ​യ്താ​ൽ ജ​ല​നി​ര​പ്പ് 41 മീ​റ്റ​ർ ഉ​യ​രു​ന്പോ​ൾ ഷ​ട്ട​റു​ക​ൾ തു​റ​ക്കും.

ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഡൈ​വേ​ർ​ഷ​ൻ ഡാം ​എ​ന്ന നി​ല​യി​ൽ ജ​ല​നി​ര​പ്പ് ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ർ​ത്താ​ൻ ക​ഴി​യി​ല്ല. പ്ര​ധാ​ന​മാ​യും മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ലെ വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തി​ന് ശേ​ഷം പു​റ​ന്ത​ള്ളു​ന്ന ജ​ലം ഇ​വി​ടെ ശേ​ഖ​രി​ച്ചാ​ണ് ഒ​ട്ടേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​വി​ത​ര​ണ​ത്തി​നും ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള വൈ​ദ്യു​തോ​ൽ​പാ​ദ​ന പ​ദ്ധ​തി​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജൂ​ണ്‍ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കും.

മ​ഴ ക​ന​ത്താ​ൽ കു​ള​മാ​വ്, മൂ​ല​മ​റ്റം, വെ​ള്ളി​യാ​മ​റ്റം, കാ​ഞ്ഞാ​ർ തു​ട​ങ്ങി​യ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ല​മാ​കെ അ​ണ​ക്കെ​ട്ടി​ലേ​യ​ക്ക് ഒ​ഴു​കി​യെ​ത്തും. താ​ര​ത​മ്യേ​ന മ​റ്റു ഡാ​മു​ക​ളെ അ​പേ​ക്ഷി​ച്ച് സം​ഭ​ര​ണ ശേ​ഷി​യും വൃ​ഷ്ടി​പ്ര​ദേ​ശ​വും കു​റ​വു​ള്ള മ​ല​ങ്ക​ര ഡാ​മി​ൽ പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ ഇ​ത് കാ​ര​ണ​മാ​കും. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഡാം ​തു​റ​ന്ന് വി​ട്ട​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലു​മാ​കെ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ പൂ​ർ​ണ​മാ​യി ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​

ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ൽ മൂ​പ്പി​ൽ ക​ട​വ് പാ​ല​ത്തി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ വൈ​ദ്യു​തോ​ൽ​പാ​ദ​നം മു​ന്ന​റി​യി​പ്പി​ല്ലാ​തെ കൂ​ട്ടി​യാ​ലും ഡാം ​തു​റ​ക്കേ​ണ്ട സ്ഥി​തി വ​രും. ഷ​ട്ട​റു​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ന്നു വി​ടു​ന്ന​ത് ഡാ​മി​ന് താ​ഴെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​ല്ല. എ​ന്നാ​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ഡാം ​തു​റ​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി വ​രും. ഇ​ത് പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റു​ന്ന​തി​നും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ഇ​തു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ജ​ല​നി​ര​പ്പ് ആ​നു​പാ​തി​മാ​യി തു​റ​ന്നു​വി​ട്ട് സം​ഭ​ര​ണ​ശേ​ഷി നി​ല​നി​ർ​ത്തു​ന്ന​ത്.

മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ തൊ​ടു​പു​ഴ​യാ​റി​ന് ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.