കാർഷികപ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
ചെറുതോണി: രാജ്യവ്യാപകമായി കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരമുണ്ടാക്കുവാൻ സർക്കാരുകൾ തയാറാകണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി മുന്നറിയിപ്പുനല്‍കി.
വിവിധ മേഖലകളിൽ നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും സമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ കർഷക മാർച്ചു നടത്തി. ചന്തയിൽ നിന്ന് വാങ്ങിക്കുന്നതിനെല്ലാം പൊള്ളുന്നവില നല്കേണ്ടിവരുന്പോൾ കർഷകരുടെ ഉത്പന്നങ്ങൾക്കൊന്നും ന്യായവില ലഭിക്കുന്നില്ല.
ഏലം, æകുരുമുളക്, കൊക്കോ, റബർ തുടങ്ങിയ തന്നാണ്ടു വിളകൾപോലും വിലത്തകർച്ചയെ നേരിടുകയാണ്. ദ്രോഹപരമായ ഇറക്കുമതി നയങ്ങളും വിപണന രംഗത്തെ æതന്ത്രങ്ങളും കർഷകർക്കു വിനയാകുകയാണ്.
ന്യായമായ താങ്ങുവില നൽകുന്നതിനോ, വിലസ്ഥിരത ഉറപ്പാക്കുന്നതിനോ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ല. കർഷകരുടെ പേരിൽ മുതലകണ്ണീർ പൊഴിക്കുന്നതിനും പൊള്ളയായ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നനതിലും മാറി മാറി വരുന്ന സർക്കരുകൾ മത്സരിക്കുന്നതല്ലാതെ ഫലപ്രദമായ നടപടികൾ എടുക്കുന്നില്ല.
ìകാലിവളർത്തലും പ്രതിസന്ധിയിലാണ്. പാലിന് ന്യായവില കിട്ടുന്നില്ല. കാലിത്തീറ്റ വില കൂടുകയും ചെയ്തു. വന്യമൃഗങ്ങളുടെ കടന്നുìകയറ്റം മനുഷ്യജീവതം വലിയ ഭീഷണിയിലാക്കിയിരിക്കുകയാണ്.
ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കർഷകർ ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്നും കർഷക രക്ഷക്കുതകുന്ന നല്ല പദ്ധതികൾക്ക് രൂപം നല്‍കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നൂറുകണക്കിന് കർഷകർ പങ്കെടുത്ത മാർച്ചിൽ സമിതി ജനറൽ കണ്‍വീനർ ഫാ. സെബസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വി.ë തോമസ്, സമിതി നേതാക്കളായ ജോർജ് വട്ടപ്പാറ, മാത്യു അഞ്ചരക്കട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ജോമോൻ കിഴക്കേക്കര, സാബു പ്ലാത്തോട്ടാനി, അഗസ്റ്റിൻ കൂനംപാറ, സാബു കുര്യൻ, നൈസ് പാറപ്പുറത്ത്, ജിജി സാബു തുടങ്ങിയവർ നേതൃത്വം നല്കി.