രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി

ഇ​ടു​ക്കി: രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശു​ചീ​ക​ര​ണ​വും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ നാ​ലി​ന് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ രോ​ഗ പ്ര​തി​രോ​ധ ശു​ചീ​ക​ര​ണ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​യ തോ​തി​ൽ ന​ട​ത്തു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്തം ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ ജി.​ആ​ർ ഗോ​കു​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.
ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് 27, 28, 29 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന രോ​ഗ​പ്ര​തി​രോ​ധ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ മ​ഴ​കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​വ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണം.
ജൂ​ലൈ നാ​ലി​ന് ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും ഉ​ച്ച​ക്ക്ശേ​ഷം ക്ലാ​സു​ക​ൾ ഒ​ഴി​വാ​ക്കി കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ശു​ചീ​ക​ര​ണ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ എ​ല്ലാ സ്കൂ​ൾ മേ​ധാ​വി​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. ഡി.​എം.​ഒ ഡോ. ​ടി.​ആ​ർ.​രേ​ഖ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.