ജനവാസകേന്ദ്രത്തില്‍ അപൂര്‍വ ജീവി

മൂന്നാര്‍ > തോട്ടം മേഖലയില്‍ അപൂര്‍വയിനം ജീവിയെ കണ്ടെത്തി. മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡില്‍ മാട്ടുപ്പെട്ടി എസ്റ്റേറ്റ് കുട്ടിയാര്‍ ഡിവിഷനിലാണ് ജീവിയെ കണ്ടത്.

 പൂച്ചക്കുഞ്ഞിന്റെ വലുപ്പത്തിലുള്ള ഈ ജീവിക്ക് കാലില്‍ കൂര്‍ത്ത നഖമുണ്ട്. വംശനാശം നേരിടുന്ന പാക്കാന്‍ വര്‍ഗത്തില്‍പ്പെട്ടതാണെന്ന് സംശയിക്കുന്നു. കുട്ടിയാര്‍ വാലിയിലും ഇത്തരത്തിലുള്ള പത്തോളം ജീവികളെ കണ്ടതായി തൊഴിലാളികള്‍ പറഞ്ഞു.