മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണം

രാ​ജാ​ക്കാ​ട്: സു​പ്രീം കോ​ട​തി വി​ധി നി​ല​നി​ൽ​ക്കേ കു​ഞ്ചി​ത്ത​ണ്ണി​യി​ൽ അ​ട​ച്ചു​പൂ​ട്ടി​യ ക​ള്ളു​ഷാ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം വീ​ണ്ടു​മാ​രം​ഭി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി മ​ദ്യ​നി​രോ​ധ​ന സ​മി​തി രം​ഗ​ത്ത്. സം​സ്ഥാ​ന ഹൈ​വേ​ക്ക് സ​മീ​പം വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഷാ​പ്പ് അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ദ്യ​നി​രോ​ധ​ന സ​മ​തി ജി​ല്ലാ​സെ​ക്ര​ട്ട​റി സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​നപാ​ത ക​ട​ന്നു​പോ​കു​ന്ന​തി​നു സ​മീ​പ​ത്താ​ണ് ക​ള്ളു​ഷാ​പ്പ് പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ള്ളു​ഷാ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​തി​നും കോ​ട​തി ഉ​ത്ത​ര​വി​നെ മ​റി​ക​ട​ന്ന് മ​ദ്യ​ശാ​ല അ​രം​ഭി​ക്കു​ന്ന​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി.