ആശങ്കയൊഴിയാതെ കമ്പംമെട്ട് അതിര്‍ത്തി നിവാസികള്‍

നെടുങ്കണ്ടം : കമ്പംമെട്ടില്‍ സര്‍വേ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും അതിര്‍ത്തിയിലെ കര്‍ഷകരില്‍ ആശങ്കയൊഴിയുന്നില്ല. കമ്പംമെട്ടില്‍ ഏതാനും മാസമായി നിലനില്‍ക്കുന്ന കേരള- തമിഴ്നാട് സംസ്ഥാന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനാണ്  ഇരു സംസ്ഥാനത്തെയും ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തിയത്.
  1909 ലെ അതിര്‍ത്തി സംബന്ധിച്ച സ്കെച്ച് ഉപയോഗിച്ച് നടത്തിയ സര്‍വേയില്‍ പൊലീസ് സ്റ്റേഷന്റേതുള്‍പ്പടെ ഏക്കര്‍ കണക്കിന് വരുന്നകൃഷി‘ഭൂമി, ഒരുകുടുംബത്തിന്റെ വീട്, കുഴല്‍കിണര്‍, ജലസംഭരണി എന്നിവ ഉള്‍പ്പടെ തമിഴ് നാട്ടിലാകും വിധമാണ് പുരോഗമിച്ചത.് നാല്‍പ്പതു വര്‍ഷത്തിലേറെക്കാലമായി ഇവിടെ കൃഷിദേഹണ്ഡങ്ങള്‍ ചെയ്ത് താമസിച്ചുവരുന്നവരുടെ വീടും കൃഷി‘ഭൂമിയും നഷ്ടപ്പെടുമെന്നതായതോടെ അതിര്‍ത്തി  കര്‍ഷകര്‍  ആശങ്കാകുലരായി.  തുടര്‍ന്ന്് സര്‍വേ നിര്‍ത്തി വെക്കാന്‍ കേരളത്തിന്റെ ‘ഭാഗത്തുനിന്നും നിര്‍ദേശമുണ്ടായി. 
   അപ്പോള്‍ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി ഇവിടെനിന്നും മടങ്ങിയെങ്കിലും കുമളി മുതല്‍ തേവാരംമെട്ടുവരെയുള്ള അതിര്‍ത്തി മുഴുവന്‍ അളന്ന് അതിര്‍ത്തി നിജപ്പെടുത്തുന്നതിന് തമിഴ്നാട് നീക്കം ആരംഭിച്ചതായി രഹസ്യ വിവരമുണ്ട്. ഇരുസംസ്ഥാനത്തുനിന്നും അതിര്‍ത്തിയില്‍ കൈയേറ്റമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇതിന്റെ മറവില്‍ അതിര്‍ത്തിയില്‍ സര്‍വേ നടത്താന്‍ തമിഴ്നാട് നീക്കം. തമിഴ്നാട് വനംവകുപ്പാണ് ഇതിനുപിന്നിലെന്നാണ് അറിയുന്നത്. സര്‍വേ നടന്നാല്‍ വര്‍ഷങ്ങളായി കൈവശംവച്ച് കൃഷിചെയ്തുവരുന്ന ‘ഭൂമി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അതിര്‍ത്തിയിലെ നിരവധി കര്‍ഷകര്‍.