ചെല്ലാർകോവിൽ കൊച്ചറ റോഡിന് ശാപമോക്ഷമായില്ല
കട്ടപ്പന: വർഷങ്ങളായി തകർന്നുകിടക്കുന്ന ചെല്ലാർകോവിൽ കൊച്ചറ റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾക്ക് ഒച്ചിന്റെ വേഗത. രാഷ്ട്രീയ പാർട്ടികളുടെ നിരന്തരമായ സമരവും സമ്മർദവുംമൂലം വകുപ്പുമന്ത്രി നേരിട്ടും പിഡബ്ല്യുഡിയും അണക്കര ചെല്ലാർകോവിൽ റോഡിന് 19,00000 രൂപയും ചെല്ലാർകോവിൽ കൊച്ചറ റോഡിന് 17,14,000 രൂപയും അനുവദിച്ചിരുന്നു.
ഈ തുകകൾ മൂന്നു റീച്ചായി ടെൻഡർ അനുവദിക്കുകയും ഇതിൽ ഒന്നും രണ്ടും റീച്ചുകൾ പണി പൂർത്തീകരിച്ചതുമാണ്. മൂന്നാമത്തെ റീച്ചിന്റെ നിർമാണം അനിശ്ചിതമായി നീളുകയാണ്. നിർമാണം ആരംഭിക്കാത്തതിനെകുറിച്ച് അന്വേഷിക്കണമെന്നും നിർമാണം ഉടൻ ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.