മ​ഴ​യ്ക്കു ശ​മ​ന​മി​ല്ല; മ​ല​യോ​ര മേ​ഖ​ല ആ​ശ​ങ്ക​യി​ൽ


കുമളി : കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ മ​ല​യോ​ര മേ​ഖ​ല ആ​ശ​ങ്ക​യി​ൽ. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നു മു​ൻ​പ് തു​ട​ങ്ങി​യ മ​ഴ ശ​മ​ന​മി​ല്ലാ​ത ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. മ​രം വീ​ണു ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. മ​ഴ ഈ ​രീ​തി​യി​ൽ നി​ന്നാ​ൽ വ​ലി​യ​തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും നി​ല നി​ൽ​ക്കു​ന്നു​ണ്ട്.
ക​രി​ങ്കു​ന്ന​ത്തി​നു സ​മീ​പം പെ​രു​വ​ക്കാ​ട്് തോ​മ​സി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തേ​ക്ക് സം​ര​ക്ഷ​ണ ഭി​ത്തി ക​ന​ത്ത മ​ഴ​യ​ത്ത് ഇ​ടി​ഞ്ഞു വീ​ണ് വീ​ട് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പെ​യ്ത മ​ഴ​യി​ലാ​യി​രു​ന്നു ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ​ത്. മ​ഴ നീ​ണ്ടു നി​ന്ന് സം​ര​ക്ഷ​ണ​ഭി​ത്തി കൂ​ടു​ത​ൽ ഇ​ടി​ഞ്ഞാ​ൽ തോ​മ​സിേ​ൻ​തി​നു പു​റ​മെ സ​മീ​പ​ത്തെ പെ​രു​വ​ക്കാ​ട്ട് ജോ​ണ്‍​സ​ന്‍റെ വീ​ടി​നും അ​പ​ക​ട​മു​ണ്ടാ​വാ​നി​ട​യു​ണ്ട്.
തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​യ​ത്ത് മ​രം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. തി​ര​ക്കേ​റി​യ കോ​ലാ​നി വെ​ങ്ങ​ല്ലൂ​ർ ബൈ​പ്പാ​സ് റോ​ഡി​ൽ ഇ​ന്ന​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് മ​രം വീ​ണ​ത്. പെ​രി​ങ്ങാ​ശേ​രി , ചീ​നി​ക്കു​ഴി റൂ​ട്ടി​ൽ ഉ​പ്പു​കു​ന്നി​നു സ​മീ​പം ഇ​ന്ന​ലെ പ​ത്ത​ര​യോ​ടെ മ​രം മ​റി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.