പീരുമേട്, അടിമാലി എന്നിവിടങ്ങളിൽനിന്നും കഞ്ചാവുമായി ആറുപേർ പിടിയിൽ
പീരുമേട്: കഞ്ചാവ് വിൽപനക്കിടെ മൂന്ന് യുവാക്കളെ പോലിസ് അറസ്റ്റുചെയ്തു. കുട്ടിക്കാനം സ്വദേശി ജെയ്സണ്‍ (19), വണ്ടിപ്പെരിയാർ സ്വദേശികളായ ജോണ്‍(25), അബ്ദുദുൾ ഷെയ്ക്ക് (22)എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തത്.
ജയ്സനെ കുട്ടിക്കാനത്തെ കോളജിനു മുന്നിൽനിന്ന് പതിനഞ്ച് ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. രണ്ടുപേരെ പാന്പനാറ്റിൽ നിന്നുമാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഏഴിന് കുട്ടിക്കാനത്തുനിന്നും 460 ഗ്രാം കഞ്ചാവുമായി ജയിസനെ എക്സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു.
കുട്ടിക്കാനം, പീരുമേട് മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം കഞ്ചാവ് വിൽപന നടക്കുന്നതായി പോലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ നിരിക്ഷണത്തിലാണ് ഇവർ പിടിയിലായത്.
കുട്ടിക്കാനത്ത് ജെയിസണ്‍ കഞ്ചാവ് വിൽപന നടത്തുന്നതായും മറ്റു രണ്ടുപേർ കഞ്ചാവ് എത്തിച്ചുനൽകുന്നവരാണെന്നും പോലീസ് പറഞ്ഞു.
കുട്ടിക്കാനം, പീരുമേട് സ്വദേശികളായ ഏതാനും യുവാക്കൾ എക്സൈസ് അധികൃതരുടെ നിരീക്ഷണത്തിലാണ്.
അടിമാലി: കഞ്ചാവ് വില്പനയ്ക്കിടെ മൂന്നു യുവാക്കളെ അടിമാലി നാർക്കോട്ടിക് സംഘം പിടികൂടി. പാംബ്ല പവർഹൗസിന് സമീപത്തുനിന്നും നേര്യമംഗലം ചെന്പൻകുഴി എടപ്പാട്ട് ഋഷി (23), നീണ്ടപാറ സ്രാന്പിക്കൽ ബിനു(25) എന്നിവരും അടിമാലി മാത തിയേറ്ററിന് സമീപത്തുനിന്നും വെള്ളത്തൂവൽ ശല്യാംപാറ തേലുംപുറം മുഹ്സിൻ(23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും 167 ഗ്രാം കഞ്ചാവും ഒരു ബൈക്കും ഒരു സ്കൂട്ടറും പിടിച്ചടുത്തു.