കള്ളനോട്ട് സംഘത്തിൽ മലയാളി യുവതികളും; കള്ളനോട്ട് സംഘം അച്ചടിക്കായി ഉപയോഗിച്ചത് നൂതന സാങ്കേതികവിദ്യ
തൊടുപുഴ: അന്തര്‍ സംസ്ഥാന കള്ളനോട്ട് മാഫിയ സംഘത്തിന്റെ ഉള്ളുകള്ളികളിലേക്ക് ഇടുക്കി പോലീസ് വല വിരിച്ചപ്പോള്‍ പുറത്തായത് കാലത്തിനനുസരിച്ച് സാങ്കേതിക വിദ്യ മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള സൂക്ഷ്മതയും നോട്ടടി യന്ത്രം ആധുനികവല്ക്കരിക്കാന് കഴിയുന്ന തരത്തിലുമുള്ള സംഘത്തിന്റെ വളര്‍ച്ചയുമാണ്. ചൈനയില്‍ നിന്നും ഉള്‍പ്പടെ ആധുനിക പ്രിന്റിംഗ് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത് നോട്ട് അച്ചടിച്ചു നല്കി വന്നിരുന്നു സാങ്കേതിക പരിജ്ഞാനത്തില്‍ പോലീസ് പോലും അദ്ഭുതപ്പെട്ടു.
അത്ര കൃത്യമായാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ ഇവര്‍ അച്ചടിച്ചിരുന്നത്. 2000 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിക്കാനുള്ള ആലോചനയിലായിരുന്നു സംഘം.അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി സുനില്‍കുമാര്‍ പത്തു വര്‍ഷമായി കള്ളനോട്ടു നിര്‍മാണ രംഗത്തുണ്ട്.
പുറ്റടി അച്ചന്‍കാനം സ്വദേശി രവീന്ദ്രനും വര്‍ഷങ്ങളായി ഈ രംഗത്തുണ്ട്. പല തവണ കള്ളനോട്ടുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുമുണ്ട്. നിരോധിക്കപ്പെട്ട 1000 രൂപയുടെ നോട്ടുകളാണ് ഇവര്‍ ഏറ്റവും കൂടുതല്‍ അച്ചടിച്ചു പുറത്തിറക്കിയിരുന്നത്. കൃത്യതയോടെ പുറത്തിറക്കിയ ഈ നോട്ട് കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലായിരുന്നു. ഇതു വിപണിയില്‍ കൂടുതലായി എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് 1000 അസാധുവാകുകയും പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറങ്ങുന്നതും.
എന്നാല്‍ 500 രൂപ നോട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ പുതിയ 500ന്റെ നോട്ടുകള്‍ ഇവര്‍ പുറത്തിറക്കിയെന്നതാണ് പോലീസിനെ പോലും അദ്ഭുതപ്പെടുത്തിയത്.
നേരത്തെ നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പുകള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു വ്യാജ നോട്ടുകള്‍ നിര്‍മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തികച്ചും പുതിയ സാങ്കേതിക വിദ്യയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതിനായി നോട്ടു നിര്മിക്കാനുപയോഗിച്ചിരുന്ന പേപ്പര്‍ സെക്കന്തരാബാദില്‍ നിന്നാണ് പ്രതികള്‍ വാങ്ങിയിരുന്നത്. ഇവ എ ഫോര്‍ സൈസില്‍ ആക്കി മൂന്നു നോട്ടുകള്‍ വീതം അച്ചടിക്കുകയായിരുന്നു പതിവ്.
രണ്ടു പേപ്പറുകള്‍ക്കു നടുവില്‍ പ്ലാസിറ്റിക് ഷീറ്റ് വച്ച് ഇലക്ട്രിക് അയണ്‍ ഉപയോഗിച്ച് ചൂടാക്കിയാണ് പ്രിന്റ് എടുത്തിരുന്നത്. ഗാന്ധിജിയുടെ ചിത്രവും വാട്ടര്‍ മാര്‍ക്കും അതി വിദഗ്ധമായി ഇതില്‍ ചേര്‍ക്കും.കള്ളനോട്ടുകള്‍ തിരിച്ചറിയുന്ന യുവി ലൈറ്റില്‍ അല്ലാതെ ഈ വ്യാജ നോട്ടുകള്‍ കണ്ടു പിടിക്കുക ബുദ്ധിമുട്ടാണെന്നും പോലീസ് പറഞ്ഞു.
നാലു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതിന് സംഘത്തിന് 10000 രൂപയില്‍ താഴെ മാത്രമാണ് ചെലവു വന്നിരുന്നത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഹൊസൂരിലുള്ള ഫ്ളാറ്റില്‍ പരിശോധന നടത്തിയപ്പോള്‍ വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള കംപ്യൂട്ടര്‍, പ്രിന്റര്‍, സ്കാനര്‍, ലാമിനേഷന് മെഷീന്, ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ഡിജിറ്റല്‍ ഗോള്‍ഡ് ഫോയില്‍ പ്രിന്റര്‍, മഷി, 33 ജിഎസ്എം ഓഫ് വൈറ്റ് പ്രിന്റിംഗ് പേപ്പര്‍ തുടങ്ങി 38 ഇനം നിര്‍മാണ സാമഗ്രികളാണ് പിടിച്ചെടുത്തത്. ഇതിനുപുറമെ 500 രൂപയുടെ പകുതി പ്രിന്റു ചെയ്ത പേപ്പറുകള്‍, ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് അയണുകള്‍ എന്നിവയും പിടിച്ചെടുത്തു.
നിലവില്‍ പിടിച്ചെടുത്ത പേപ്പറും മഷിയും ഉപയോഗിച്ച് അഞ്ചു കോടി രൂപയുടെ നോട്ടുകള്‍ നിര്‍മിക്കാനാകും. കേസില്‍ നിലവില്‍ പത്തു പ്രതികള്‍ പിടിയിലായതിനു പുറമെ യുവതികള്‍ ഉള്‍പ്പെടെ 20ഓളം പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.ഇവരില്‍ പലരും പോലീസ് നിരീക്ഷണത്തിലാണ്. യുവതികളെ തന്ത്രപൂര്‍വം വലയിലാക്കി ഇവരെ കള്ളനോട്ടു നിര്‍മാണത്തിനാണ് സംഘം ഉപയോഗിച്ചിരുന്നത്. മലയാളികളായ നാലു യുവതികളാണ് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലുള്ളത്.