നഗരത്തിലെ ഹോട്ടലിൽ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം
തൊടുപുഴ: നഗരമധ്യത്തിലെ ഹോട്ടലില്‍ ഇന്നലെ വൈകിട്ടുണ്ടായ തീ പിടുത്തം പരിഭ്രാന്തി പരത്തി. തൊടുപുഴഇടുക്കി റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപം പ്രവര്‍ത്തിക്കുന്ന അക്ഷയ ഭവന് വെജിറ്റേറിയന്‍ ഹോട്ടലിലാണ് ഇന്നലെ ആറോടെ അഗ്നിബാധയുണ്ടായത്. പ്രമുഖ പാചക വിദഗ്ധനായ പഴയിടം മോഹനന് നമ്പൂതിരിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ഇത്. ആധുനിക അടുക്കള ഉള്‍പ്പെടെ കത്തി നശിച്ചതിനാല്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. ജീവനക്കാരെയും ഭക്ഷണം കഴിച്ചിരുന്നവരെയും പുറത്താക്കി തീ കെടുത്തനായതിനാല് വലിയ ദുരന്തം ഒഴിവായി.ഹോട്ടലില്‍ ഒട്ടേറെപ്പേര്‍ ഭക്ഷണം കഴിക്കാനുണ്ടായിരുന്ന സമയത്താണ് അടുക്കളയില്‍ നിന്നും പടര്‍ന്നു പിടിച്ചത്. പെട്ടെന്നു തന്നെ ജീവനക്കാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ഹോട്ടലിനു പുറത്തിറക്കി. തൊടുപുഴ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ടു ഫയര്‍ യൂണിറ്റ് എത്തി തീ കെടുത്തിയതിനാലാണ് വലിയ അഗ്നിബാധക്കിടയാക്കാതെ അപകടം ഒഴിവായത്.
താഴത്തെ അടുക്കളയില്‍ നിന്നും പടര്‍ന്ന തീ ബ്ലോവറില്‍ നിന്നും മുകളിലേക്ക് പുകയും ചൂടും പുറത്തു കളയുന്ന കുഴല്‍ (ഡക്ട്) വഴി മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കും വ്യാപിച്ചിരുന്നു. ഫയര്‍ഫോഴ്സ് സംഘം ജനൽച്ചില്ലുകള്‍ പൊട്ടിച്ചും വെന്റിലേറ്റര്‍ വഴിയും വെള്ളം പമ്പു ചെയ്തും തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. പിന്നീട് അടുക്കളയില്‍ വെള്ളം പമ്പു ചെയത് തീ പൂര്‍ണ്ണമായി കെടുത്തി. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ബ്ലോവറും ഡെക്ടും ഉള്‍പ്പെടെയുള്ള ആധുനിക അടുക്കളയിലെ സംവിധാനങ്ങളും വയറിംഗും പൂര്‍ണമായി കത്തി നശിച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. തൊടുപുഴ പോലീസും സ്ഥലത്തെത്തി.