ജില്ലയിലെ ഭൂപ്രശ്നം: എല്‍ഡിഎഫ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ കെ കെ ശിവരാമന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നു. മന്ത്രി എം എം മണി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എന്നിവര്‍ സമീപം
ഇടുക്കി : ജില്ലയിലെ ‘ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വം മുഖ്യ മന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
എല്‍ഡിഎഫ് കണ്‍വീനര്‍ കെ കെ ശിവരാമന്‍ നിവേദനം കൈമാറിയത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, വനംമന്ത്രി കെ രാജു എന്നിവരുമായും എല്‍ഡിഎഫ് നേതാക്കള്‍ ‘ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍,എന്‍സിപി. ദേശീയ സമിതി അംഗം അനില്‍ കൂവപ്ളാക്കല്‍, കേരളാ കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോണി ചെരിവുപറമ്പില്‍എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.

