കഞ്ചാവു കടത്തിയ അഞ്ചുപേർ പിടിയിൽ
നെടുങ്കണ്ടം: കാറിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; വിദ്യാർഥിയടക്കം അഞ്ചുപേർ പിടിയിൽ. 450 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം എക്സൈസ് ബോഡിമെട്ട് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.
എറണാകുളത്ത് എയർപോർട്ട് മാനേജ്മെന്റ് വിദ്യാർഥിയായ കണ്ണൂർ തളിപറന്പ് വെള്ളാട്ട് വിളാകം ജിതിൻ ജോസഫ്(22), എറണാകുളത്തു പെയിന്റിംഗ് തൊഴിലാളികളായ പുതുക്കാട്ടുപറന്പിൽ നിംഷാസ് (22), കൈതപ്പറന്പിൽ നിയാസ്(22), പുത്തൻപറന്പിൽ സുൽഫിക്കർ(21), അന്പലത്തുവീട്ടിൽ അഫ്സൽ(21), ആലപ്പുഴ ചേർത്തല വഞ്ചിപ്പുരയ്ക്കൽ നിതിൻ(20) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറിനു തേനിയിൽനിന്നു കഞ്ചാവ് വാങ്ങിയശേഷം അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണുവിദ്യാർഥികൾ പിടിയിലായത്.
എറണാകുളം കേന്ദ്രീകരിച്ചു വിൽപനയ്ക്കെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. നെടുങ്കണ്ടം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.പി. ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ കെ.എ. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.പി. വിശ്വനാഥൻ, അരുണ്‍ ബി. കൃഷ്ണൻ, സിജു ഡാനിയേൽ, വി.ജെ. ജോഷി, അസിഫ് അലി എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.