പവര്‍ഹൗസ് കനാലിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു
മൂലമറ്റം: പവര്‍ഹൗസ് കനാലിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. വൈദ്യുതോല്‍പ്പാദനത്തിനു ശേഷം വെള്ളം പുറത്തേക്കൊഴുകുന്ന കനാലിന്റെ 10 മീറ്ററോളം ഭാഗമാണ് തകര്‍ന്നത്.
കനാലിന്റെ നാച്ചാറിനോടു ചേര്‍ന്നുള്ള ഭാഗത്തെ സംരക്ഷണ ഭിത്തി ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു തകര്‍ന്നു വീണത്.
വലിയാര്‍, നാച്ചാര്‍, കനാല്‍ എന്നിവ കൂടിച്ചേരുന്ന ത്രിവേണി സംഗമത്തിനു സമീപത്തെ സംരക്ഷണ ഭിത്തിയാണ് കനാലിലേക്കു തകര്‍ന്നു വീണത്.
കല്ലും മണ്ണും കനാലിലേക്കു വീണു കിടക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്കു തടസപ്പെട്ട നിലയിലാണ്. കനാലിന്റെ പല ഭാഗങ്ങളിലും കല്ലുകള്‍ ഇളകി പോയതു മൂലം ഇനിയും സംരക്ഷണ ഭിത്തി തകര്‍ന്നു വീഴാവുന്ന അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം ഇതിനു എതിര്‍വശത്തെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ചിരുന്നു.