മെട്രോമാന് ആദരവായി നീണ്ട കരഘോഷം..
കൊച്ചി: മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോമാന് ഇ.ശ്രീധരന് ആദരവായി നീണ്ട കരഘോഷം. സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇ.ശ്രീധരന് സ്വാഗതം പറഞ്ഞതോടെയാണ് സദസ് നീണ്ടു നിന്ന കയ്യടികളോടെ ശ്രീധരനെ വരവേറ്റത്.
കയ്യടികള്‍ക്കൊപ്പം ചൂളംവിളികളും സദസില്‍ നിന്നുയര്‍ന്നു. കയ്യടി ശബ്ദം ഉയര്‍ന്നതോടെ ഏലിയാസ് ജോര്‍ജ് തന്റെ പ്രസംഗം താല്‍ക്കാലികമായി നിര്‍ത്തി. പിന്നീട് ശ്രീധരന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് സ്വാഗതം അവസാനിപ്പിച്ചപ്പോഴും കയ്യടികള്‍ മുഴങ്ങി.
പിന്നീട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയില്‍ ശ്രീധരന്റെ പേര് പരാമര്‍ശിച്ചപ്പോഴും സദസില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു.
ഉദ്ഘാടന വേദിയില്‍ ശ്രീധരന് സീറ്റില്ലെന്ന് ആദ്യം വാര്‍ത്ത വന്നപ്പോള്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രീധരനേയും വേദിയില്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു..