അ​വ​ധി ആ​ഘോ​ഷ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍


കട്ടപ്പന  : അ​വ​ധി ആ​ഘോ​ഷ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍. നി​ന​ച്ചി​രി​ക്കാ​തെ വ​ന്നു ചേ​ര്‍​ന്ന അ​ഞ്ച് അ​വ​ധി ആ​ഘോ​ഷ​ത്തി​ലാ​യി​രു​ന്നു ഇ​ടു​ക്കി ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. ശ​നി​യും ഞാ​യ​റു​മാ​യി​രു​ന്നു സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി​യാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ​ദു​ല്‍​ഫി​ത്ത​റി​ന് തി​ങ്ക​ളാ​ഴ്ച കൂ​ടി സ​ര്‍​ക്കാ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ചൊ​വ്വാ​ഴ്ച എ​സ്എ​ന്‍​ഡി​പി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഒ​രു അ​വ​ധി​കൂ​ടി കു​ട്ടി​ക​ള്‍​ക്ക് ക​ളി​ച്ചു​ല്ല​സി​ക്കാ​ന്‍ ല​ഭി​ച്ചു. ഇ​ന്ന​ലെ മ​ഴ മൂ​ലം ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഈ ​ആ​ഴ്ച ര​ണ്ടു ദി​വ​സം സ്‌​കൂ​ളി​ല്‍ പോ​യാ​ല്‍ മ​തി​യാ​വും. മ​ഴ​ക്ക് ശ​ക്തി കു​റ​ഞ്ഞ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ അ​വ​ധി ഒ​രു ദി​വ​സ​ത്തി​ലൊ​തു​ങ്ങി. ഇ​ന്ന​ല​ത്തെ മ​ഴ അ​വ​ധി​യാ​ക​ട്ടെ പു​ഴ​ക​ളി​ല്‍ ക​ളി​ച്ചു​ല്ല​സി​ച്ചും മീ​ന്‍ പി​ടി​ച്ചും കു​ട്ടി​ക​ള്‍ ആ​ഘോ​ഷി​ച്ചു. തു​ട​ര്‍​ച്ച​യാ​യി അ​വ​ധി വ​ന്ന​തി​നാ​ല്‍ ശ​നി​യാ​ഴ്ച പ​ല സ്‌​കൂ​ളു​ക​ളും പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി​യേ​ക്കും.