കാലവര്‍ഷമെത്തി, ഹൈറേഞ്ച് തണുത്തു
ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലും മഴയെത്തി. ഹൈറേഞ്ചില്‍ എത്താതെ മടിച്ചു നിന്ന കാലവര്‍ഷം ശനിയാഴ്ച മുതല്‍ ശക്തമായി. കമ്പംമെട്ട്, കൂട്ടാര്‍, രാജാക്കാട്,രാജകുമാരി,ശാന്തന്‍പാറ,സേനാപതി,തുടങ്ങിയ അതിര്‍ത്തിഗ്രാമങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചു. കാലവര്‍ഷം എത്തിയതോടെ സന്തോഷത്തിലാണ് മലയോരനിവാസികള്‍.
കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ വീണ്ടും സജീവമായി.സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ ജൂണ്‍ ആദ്യവാരങ്ങളില്‍ കാലവര്‍ഷം തിമിര്‍ത്തുപെയ്യുമ്പോഴും ഹൈറേഞ്ചില്‍കാര്യമായ മഴ ലഭിച്ചിരുന്നില്ല. അതിര്‍ത്തി ഗ്രാമങ്ങളായ രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ ,സേനാപതി തുടങ്ങിയ പഞ്ചായത്തുകളില്‍ജൂണ്‍പകുതി കഴിഞ്ഞിട്ടും കാലവര്‍ഷം എത്താത്തത് കര്‍ഷകരെ ദുരിതത്തിലാ ക്കിയിരുന്നു. ഏലം,കുരുമുളക്,വാഴ,കപ്പ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് മഴലഭിക്കാതെ കരിഞ്ഞ് ഉണങ്ങുന്ന അവസ്ഥയില്‍എത്തിയിരുന്നു. കൂടാതെ കുടിവെള്ളത്തിനായി ഗ്രാമവാസികള്‍ നെട്ടോട്ടം ഓടുന്ന അവസ്ഥയായി.

