അണക്കര സ്കൂൾ കെട്ടിടനിർമാണം അന്വേഷിക്കണം: കേരള കോണ്‍ഗ്രസ്
അണക്കര: അണക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞകാലങ്ങളിൽ നടന്നിട്ടുള്ള വിവിധ നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കെട്ടിടങ്ങളെന്നപേരിൽ യാതൊരു സൗകര്യങ്ങളുമില്ലാത്ത നിർമാണങ്ങളാണ് സ്കൂളിൽ നടത്തിയിട്ടുള്ളത്. ചുറ്റുമതിൽ, സംരക്ഷണഭിത്തി, കുളം, ടോയ്ലറ്റ് എന്നീ ഇനങ്ങളിലും ലക്ഷങ്ങളുടെ തിരിമറിയാണ് നടന്നിട്ടുള്ളത്. വിവിധ ഇനങ്ങളിലായി ലക്ഷങ്ങൾ ചെലവഴിക്കുന്പോഴും കുട്ടികൾക്ക് കുടിവെള്ളമോ, ടോയ്ലറ്റിൽ വെള്ളസൗകര്യമോ ഉണ്ടാക്കിയിട്ടില്ല. അധ്യാപകർ അവരുടെ ആവശ്യത്തിന് വെള്ളം വിലകൊടുത്തു വാങ്ങുകയാണ്.
ഒരു ടോയ്ലറ്റ് ടാങ്കിനുചുറ്റും വിവിധ ഘട്ടങ്ങളായി ഷെഡുകൾ നിർമിച്ച് ടോയ്ലറ്റിന്റെ മുഴുവൻ തുകയും എഴുതിയെടുത്തതായി ആക്ഷേപമുണ്ട്. അഞ്ചുലക്ഷം രൂപയ്്ക്ക് കരാറായ ഓപ്പണ്‍ സ്റ്റേജ് പണി പൂർത്തിയാകുന്നതിനുമുന്പേ തകർന്നെങ്കിലും തുക എഴുതിയെടുത്തതായാണ് പറയുന്നത്. എടുത്തിട്ട മണ്ണിൽ ആവശ്യത്തിന് അടിത്തറയില്ലാതെയാണ് 40 ലക്ഷത്തിന്റെ കെട്ടിടം നിർമിച്ചിരിക്കുന്നത്. ക്ലാസ് മുറികൾക്കുള്ള ടൈൽ പാകുന്നതിന് പണം എഴുതിയെടുത്തിട്ടുണ്ടെങ്കിലും ടൈൽ പാകിയിട്ടില്ല. ഫർണിച്ചറുകൾ നിർമിച്ചതിലും വെട്ടിപ്പു നടന്നിട്ടുണ്ടെന്നും യോഗം ആരോപിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ തുരുത്തിയിൽ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ജോസ് പുതുമന, ടോമിച്ചൻ കോഴിമല, ജയ്സണ്‍ ചെമ്മരപ്പള്ളിൽ, ജിജോ പട്ടരുകാല, ബാബു കുന്നുംപുറം, മോഹനൻ വയലിൽ, ബേബി ചിറ്റംവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.