ഇടുക്കി ഉൾപ്പെടെ ഏഴ് മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് അനുമതിയില്ല
ന്യൂഡൽഹി:
കോഴ ആരോപണം നേരിടുന്ന മെഡിക്കൽ കോളജുകൾ അടക്കം
സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളജുകൾക്ക് മെഡിക്കൽ കൗണ്‍സിൽ
ഓഫ് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചു. വിദ്യാർഥികളെ
പ്രവേശിപ്പിക്കുന്നതിനായി നിശ്ചയിച്ച മാർഗനിർദേശങ്ങൾ
പാലിച്ചില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു
നടപടി.
പാലക്കാട് മെഡിക്കൽ കോളജ്, വർക്കല എസ്.ആർ. മെഡിക്കൽ കോളജ്, തൊടുപുഴ അൽഅസ്ഹർ മെഡിക്കൽ കോളജ്, പത്തനംതിട്ട മൗണ്ട് സീയോൻ, വയനാട് ഡിഎം ഇൻസ്റ്റിറ്റ്യൂട്ട്, ഇടുക്കി പൈനാവ് ഗവണ്മെന്റ് മെഡിക്കൽ കോളജ്, കണ്ണൂർ മെഡിക്കൽ കോളജ് എന്നിവയ്ക്കെതിരേയാണ് നടപടി. പാലക്കാട്, എസ്.ആർ, അൽഅസർ, ഡിഎം വയനാട് എന്നീ മെഡിക്കൽ കോളജുകളിൽ 201718, 201819 അധ്യയന വർഷങ്ങളിൽ പ്രവേശനം നടത്തരുതെന്നും മൗണ്ട് സീയോൻ, ഇടുക്കി, കണ്ണൂർ മെഡിക്കൽ കോളജുകളിൽ 201718 വർഷത്തിൽ പ്രവേശനം പാടില്ലെന്നും എംസിഐയുടെ ഉത്തരവിൽ പറയുന്നു.
മെഡിക്കൽ കൗണ്‍സിൽ അംഗീകാരത്തിനായി ബിജെപി നേതാക്കൾക്ക് കോഴ നൽകിയെന്ന് ആരോപിക്കപ്പെടുന്ന വർക്കല എസ്.ആർ. കോളജ്, ചെർപ്പുളശേരി മെഡിക്കൽ കോളജുകളുടെ നടപടിയാണ് അടുത്തിടെ വിവാദത്തിലായത്.
സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ പ്രവേശന നടപടികൾ പാലിക്കാത്തതിനു കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രവേശന നടപടികൾ പരിശോധിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കൗണ്‍സിൽ കേരളത്തിലെ കോളജുകൾക്കെതിരേ നടപടിയെടുത്തത്. കേരളത്തിലെ സ്ഥാപനങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 69 മെഡിക്കൽ കോളജുകൾക്കെതിരേയും മെഡിക്കൽ കൗണ്‍സിൽ നടപടിയെടുത്തിട്ടുണ്ട്.