ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ചിറകരിഞ്ഞു


ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ സു​പ്ര​ധാ​ന​മാ​യ ജു​ഡീ​ഷ​ൽ അ​ധി​കാ​ര​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ത്തു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്തു. പു​തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ജ​ഡ്ജി​മാ​ർ അ​ല്ലാ​ത്ത​വ​ർ​ക്കും ഇ​നി ട്രൈ​ബ്യൂ​ണ​ൽ അ​ധ്യ​ക്ഷ​നാ​കാം. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ദേ​ശീ​യ ട്രൈ​ബ്യൂ​ണ​ൽ ത​ല​വ​ന്മാ​രു​ടെ​യും കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​മാ​യി ഏ​കീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ, സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 19 ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍, അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗ്യ​താ ച​ട്ട​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തി​യ​തു വ​ൻ​കി​ട കോ​ർ​പ​റേ​റ്റ് ലോ​ബി​ക​ളു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കേ​ന്ദ്ര വി​ജ്ഞാ​പ​ന​ത്തി​ലെ ഭേ​ദ​ഗ​തി പ്ര​കാ​രം ജ​ഡ്ജി​മാ​ര​ല്ലാ​ത്ത​വ​ർ​ക്കും ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​കാം. പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ർ​ഷ​വും അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ൽ 25 വ​ർ​ഷ​വും പ്ര​വൃ​ത്തിപ​രി​ച​യ​മു​ള്ള​വ​ർ​ക്കു ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​കാ​ൻ ഇ​നി യോ​ഗ്യ​ത​യു​ണ്ടാ​കും.

ജു​ഡീ​ഷ​ൽ അം​ഗ​മാ​യോ വി​ദ​ഗ്ധ അം​ഗ​മാ​യോ മൂ​ന്നു വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും ഇ​നി​മു​ത​ൽ അ​ധ്യ​ക്ഷ​നാ​കാ​നും യോ​ഗ്യ​ത​യു​ണ്ടാ​കും. ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി, ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നി​വ​ർ​ക്കു പു​റ​മേ​യാ​ണ് പു​തി​യ യോ​ഗ്യ​താ നി​ബ​ന്ധ​ന​ക​ൾ.

ഇ​ത​നു​സ​രി​ച്ച് ഉ​ന്ന​ത ജ​ഡ്ജി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​വ​രെ​യും ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കാ​നാ​കും. സു​പ്രീംകോ​ട​തി മു​ൻ ജ​ഡ്ജി​യോ ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സോ അ​ധ്യ​ക്ഷ​നാ​യാ​ൽ മാ​ത്ര​മേ ട്രൈ​ബൂ​ണ​ലി​നു ജു​ഡീ​ഷ​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ​നാ​വു​ക​യു​ള്ളൂ​ എന്ന് നി​യ​മവി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചാ​ൽ ഇ​പ്പോ​ഴ​ത്തേ​തു പോ​ലു​ള​ള അ​ധി​കാ​രം ട്രൈ​ബ്യൂ​ണ​ലി​ന് ഉ​ണ്ടാ​കി​ല്ല. സു​പ്രീംകോ​ട​തി​യി​ലെ മു​ൻ ജ്ഡ്ജി​മാ​രെ​യാ​ണ് അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു​വ​ന്നി​രു​ന്ന​ത്.
കേ​ന്ദ്ര സ​ർ​വീ​സി​ലോ സം​സ്ഥാ​ന സ​ർ​വീ​സി​ലോ കു​റ​ഞ്ഞ​ത് 20 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത് അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ച​യ​വു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ അം​ഗ​ങ്ങ​ളാ​കാ​മെ​ന്നും ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു. ഇ​ത​നു​സ​രി​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രും അ​ട​ക്ക​മു​ള്ള​വ​ർ ട്രൈ​ബൂ​ണ​ലി​ൽ അം​ഗ​ങ്ങ​ളാ​യെ​ത്തും.

പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം മു​ഴു​വ​ൻ ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍മാ​രു​ടെ​യും സേ​വ​ന കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​മാ​യി​രി​ക്കും. ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ, ക​ടം വീ​ണ്ടെടു​ക്ക​ൽ ട്രൈ​ബ്യൂ​ണ​ൽ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള മ​റ്റ് ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ​യെ​ല്ലാം അ​ധ്യ​ക്ഷ​ന്മാ​രു​ടെ മാ​സ​ശ​ന്പ​ളം ര​ണ്ടര ​ല​ക്ഷം രൂ​പ​യാ​യും ഏ​കീ​ക​രി​ച്ചു. ട്രൈ​ബ്യൂ​ണ​ൽ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​മാ​സ പ്ര​തി​ഫ​ലം 2.25 ല​ക്ഷം രൂ​പ​യു​മാ​ണ്.