ഹർത്താൽ അധ്യയന ദിനങ്ങൾ കവരുന്നു; പഠനത്തിന് അവസരമൊരുക്കണം: ഇടുക്കി സഹോദയ സ്കൂൾ വിദ്യാർഥികൾ
തൊടുപുഴ: ഹർത്താലുകളിൽ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യമായി ഒരു കൂട്ടം വിദ്യാർഥികൾ. സംസ്ഥാനത്ത് നിരന്തരമായി നടക്കുന്ന ഹർത്താലുകളിൽ നിന്നും സ്കൂളുകളെ ഒഴിവാക്കണമെന്ന് ഇടുക്കി സഹോദയയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥി പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സിബിഎസ്ഇ സ്കൂൾ മാനേജുമെന്റ് പ്രതിനിധികൾക്കൊപ്പമായിരുന്നു വിദ്യാർഥികൾ ഈ ആവശ്യമുന്നയിച്ചത്. ഹർത്താൽ മൂലം അധ്യായന ദിനങ്ങൾ കുറയുന്ന പശ്ചാത്തലത്തിലാണ് ഇടുക്കി സഹോദയയിലെ വിദ്യാർഥികൾ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. ആറുമാസത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ മാത്രം 18 ഹർത്താലുകൾ നടന്നു. ഏഴുവർഷങ്ങളിലായി 365 ലേറെ ഹർത്താലുകളും നടത്തി. ഹർത്താൽ സംസ്കാരം കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളെ തകർക്കുകയാണ്. ഹർത്താലിൽ നിന്നും പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ വിദ്യാഭ്യാസസ്ഥാപനങ്ങളെയും ഒഴിവാക്കണം.
സ്കൂളുകളിൽ ലഭിക്കേണ്ട 200 പ്രവൃത്തിദിനങ്ങളിൽ 160 ദിവസം പോലും ഹർത്താൽ മൂലം പഠനത്തിനായി വിനിയോഗിക്കാൻ കഴിയുന്നില്ല. വിദ്യാർഥികളുടെ സ്വതന്ത്രമായ പഠനത്തെയും പരീക്ഷാഫലത്തെയും ഹർത്താൽ പ്രതികൂലമായി ബാധിക്കുകയാണ്. ഹർത്താൽ ദിനത്തിൽ കുട്ടികളുടെ പഠനത്തിനു തടസമാകുന്ന രീതിയിൽ വാഹനങ്ങൾ തടയുകയോ പഠനത്തിനു ബുദ്ധിമുണ്ടാക്കുകയോ ചെയ്യരുതെന്ന് ഇവർ ആവശ്യപ്പെട്ടു.
ഹർത്താൽ മൂലം അധ്യയനം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഒപ്പിട്ട നിവേദനം വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിക്കുമെന്നും ഇക്കാര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികളുടെയും സഹകരണം തേടുമെന്നും ഇവർ അറിയിച്ചു. ഇടുക്കി സഹോദയാ പ്രസിഡന്റ് ഫാ. ബിജു വെട്ടുകല്ലേൽ സിഎംഐ, സെക്രട്ടറി ജോസ് ജെ പുരയിടം, വിദ്യാർഥി പ്രതിനിധികളായ അൽഫാസ് ഹസൻ, കീർത്തന സുരേന്ദ്രൻ, ആൽഫിന അബ്ദുൾസലാം, സിനുമോൾ, സോന തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.