വി​ദ്യാ​ർ​ഥി​നി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സ്വകാര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു


അ​ടി​മാ​ലി: സ്വ​കാ​ര്യ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച അ​ടി​മാ​ലി ബ​സ്‌സ്റ്റാ​ന്‍ഡിൽ​നി​ന്നും സ്വ​കാ​ര്യ ബ​സി​ൽ ഇ​രു​ന്നൂ​റേ​ക്ക​റി​ലേ​ക്ക് യാ​ത്ര​ചെ​യ്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് ബ​സ് ജീ​വ​ന​ക്കാ​ര​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ​​താ​യി വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളോ​ട് പ​രാ​തി​പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്കൂ​ൾ വി​ട്ട സ​മ​യ​ത്ത് ര​ക്ഷി​താ​വ് മ​ക​ളേ​യും​കൂ​ട്ടി ഇ​ത് ചോ​ദി​ക്കാ​ൻ സ്റ്റാ​ന്‍ഡിലെ​ത്തി. ഇ​തേ​ചൊ​ല്ലി ബ​സ്ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​സ് ക്ലീ​ന​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്റ്റാ​ൻഡിലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ചേ​ർ​ന്ന് മ​റ്റ് ബ​സു​ക​ൾ ത​ട​യു​ക​യും മി​ന്ന​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വം അ​റി​യാ​തെ സ്റ്റാ​ൻ​ന്‍ഡിലെ​ത്തി​യ മ​റ്റു വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ പാ​ർ​ക്കു​ചെ​യ്ത​തോ​ടെ യാ​ത്ര​ക്കാ​രും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ബ​സ്‌‌സ്റ്റാ​ന്‍ഡിൽ കു​ടു​ങ്ങി. സ​മ​ര​ക്കാ​രു​മാ​യി പോ​ലീ​സ് അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ഒ​ടു​വി​ൽ കു​റ്റ​മാ​രോ​പി​ക്കു​ന്ന ബ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്. ഇ​തി​നു​ശേ​ഷം സ​മ​രം പി​ൻ​വ​ലി​ച്ച​താ​യി ബ​സ്ജീ​വ​ന​ക്കാ​ർ സ്വ​യം അ​റി​യി​ക്കു​ക​യും ചെ​യ്തു. മി​ന്ന​ൽ പ​ണി​മു​ട​ക്കി​നെ​തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​ർ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി.

അ​ടി​മാ​ലി: സ്വ​കാ​ര്യ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച അ​ടി​മാ​ലി ബ​സ്‌സ്റ്റാ​ന്‍ഡിൽ​നി​ന്നും സ്വ​കാ​ര്യ ബ​സി​ൽ ഇ​രു​ന്നൂ​റേ​ക്ക​റി​ലേ​ക്ക് യാ​ത്ര​ചെ​യ്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് ബ​സ് ജീ​വ​ന​ക്കാ​ര​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ​​താ​യി വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളോ​ട് പ​രാ​തി​പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്കൂ​ൾ വി​ട്ട സ​മ​യ​ത്ത് ര​ക്ഷി​താ​വ് മ​ക​ളേ​യും​കൂ​ട്ടി ഇ​ത് ചോ​ദി​ക്കാ​ൻ സ്റ്റാ​ന്‍ഡിലെ​ത്തി. ഇ​തേ​ചൊ​ല്ലി ബ​സ്ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​സ് ക്ലീ​ന​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്റ്റാ​ൻഡിലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ചേ​ർ​ന്ന് മ​റ്റ് ബ​സു​ക​ൾ ത​ട​യു​ക​യും മി​ന്ന​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം അ​റി​യാ​തെ സ്റ്റാ​ൻ​ന്‍ഡിലെ​ത്തി​യ മ​റ്റു വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ പാ​ർ​ക്കു​ചെ​യ്ത​തോ​ടെ യാ​ത്ര​ക്കാ​രും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ബ​സ്‌‌സ്റ്റാ​ന്‍ഡിൽ കു​ടു​ങ്ങി. സ​മ​ര​ക്കാ​രു​മാ​യി പോ​ലീ​സ് അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ടു​വി​ൽ കു​റ്റ​മാ​രോ​പി​ക്കു​ന്ന ബ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്. ഇ​തി​നു​ശേ​ഷം സ​മ​രം പി​ൻ​വ​ലി​ച്ച​താ​യി ബ​സ്ജീ​വ​ന​ക്കാ​ർ സ്വ​യം അ​റി​യി​ക്കു​ക​യും ചെ​യ്തു. മി​ന്ന​ൽ പ​ണി​മു​ട​ക്കി​നെ​തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​ർ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി.