രാജാക്കാട്: പൊൻമുടിയിൽ റോഡരികിൽ പാർക്കുചെയ്തിരുന്ന സ്കൂൾ ബസിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് അടർന്നുവീണ് ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂൾവക ബസ് മരക്കാനം, കൊന്നത്തടി ഭാഗത്തുള്ള കുട്ടികളെ ഇറക്കിയശേഷം പൊൻമുടി ഡാം ടോപ്പിലുള്ള സെക്യൂരിറ്റി ഓഫീസിനു മുൻപിലുള്ള റോഡു വശത്തു പാർക്കുചെയ്തിരിക്കുകയായിരുന്നു.
ഡാമിന്റെ എതിർവശത്ത് ഡാം നിർമാണകാലത്ത് പാറ പൊട്ടിച്ചതിന്റെ ബാക്കിയുള്ള ഭാഗം പാറമലയായി ഇപ്പോഴും നിലവിലുണ്ട്. നിരവധി ടൂറിസ്റ്റുകൾ കടന്നുപോകുന്ന സ്ഥലമാണിത്. ടൂറിസ്റ്റുകളുമായി വരുന്ന വാഹനങ്ങൾ പൊൻമുടി ഡാം കാണുന്നതിനായി പാറയരികിലുള്ള റോഡിന്റെ വശത്താണ് മിക്കപ്പോഴും പാർക്കുചെയ്യാറുള്ളത് |
|