സംസ്ഥാനത്ത് വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രതിരോധപ്രവര്‍ത്തനം: മന്ത്രി എം എം മണി
അടിമാലി : വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു.
ജില്ലാ ഹോമി യോപ്പതി വകുപ്പും കുടുബശ്രീമിഷനും ജില്ലാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച മഴക്കാല പ്രതിരോധ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരിസരങ്ങള്‍ മാലിന്യ വിമുക്തമാക്കാന്‍ ഓരോരുത്തരും മുന്‍കയെടുക്കണം. ഇതിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം. ഡോക്ടമാര്‍ ഇല്ലാത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍്ക്കാലിക ഡോക്ടര്‍മാരേ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ഡിഎംഒ എം എന്‍ വിജയാംബിക മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍ ബിനു സ്വാഗതവും കെ ടി മാത്യു നന്ദിയും പറഞ്ഞു.

