സ​ല്ലാ​പ​വു​മാ​യി മീ​നാ​ക്ഷി എ​ത്തി


നെ​ടു​ങ്ക​ണ്ടം: മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ കു​രു​ന്നു​ക​ൾ​ക്ക് സ​മ്മാ​നി​ച്ച് ബാ​ല​താ​രം മീ​നാ​ക്ഷി ചേ​ന്പ​ളം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലും മി​ന്നും താ​ര​മാ​യി. സ്കൂ​ളി​ന് പ്രൊ​ജ​ക്റ്റ​ർ സ​മ്മാ​നി​ക്കു​ന്ന​തി​നാ​യാ​ണ് മീ​നാ​ക്ഷി​യും സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​മേ​ഷ് കൂ​ട്ടി​ക്ക​ലും സ്കൂ​ളി​ൽ എ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും​ചേ​ർ​ന്ന് ഇ​വ​രെ വ​ര​വേ​റ്റു. ഒ​പ്പം എ​ന്ന സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച മീ​നാ​ക്ഷി കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ഇ​ഷ്ട​താ​ര​മാ​ണ്. നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​രം ത​ങ്ങ​ളു​ടെ സ്കൂ​ളി​ൽ എ​ത്തി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​യി​രു​ന്നു കു​ട്ടി​ക​ൾ. താ​ര​ത്തോ​ട് സം​സാ​രി​ക്കു​വാ​നും ഫോ​ട്ടോ എ​ടു​ക്കു​വാ​നും ഇ​വ​ർ തി​ര​ക്കു​കൂ​ട്ടി. വേ​ദി​യി​ൽ മീ​നാ​ക്ഷി കു​ട്ടി​ക​ളു​മാ​യി ഏ​റെ​നേ​രം സ​ല്ല​പി​ക്കു​ക​യും സി​നി​മാ സ്കൂ​ൾ ജീ​വി​ത അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

സു​മേ​ഷ് കൂ​ട്ടി​ക്ക​ലും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഇ​രു​വ​രും​ചേ​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് പ്രൊ​ജ​ക്ട​ർ കൈ​മാ​റി. സു​മേ​ഷി​ന്‍റെ കീ​റ്റാ​ർ അ​വ​ത​ര​ണ​വും കോ​മ​ഡി സ്റ്റാ​ർ പ്രോ​ഗ്രാ​മി​ലെ വി​നോ​ദി​ന്‍റെ വ​ണ്‍​മാ​ൻ ഷോ​യും കു​ട്ടി​ക​ൾ ആ​സ്വ​ദി​ച്ചു. പി​താ​വ് അ​നൂ​പി​നൊ​പ്പ​മാ​ണ് മീ​നാ​ക്ഷി എ​ത്തി​യ​ത്. മു​ന്പ് നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ​പ്പോ​ൾ സ്കൂ​ളി​ന് പ്രൊ​ജ​ക്ട​റി​ന്‍റെ കു​റ​വു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ളി​ന് ഇ​ത് സം​ഭാ​വ​ന ചെ​യ്യാ​ൻ ത​യാ​റാ​യ​തെ​ന്ന് സു​മേ​ഷ് പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൻ​സി, സി​സ്റ്റ​ർ ട്രീ​സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി പ​ന​യ്ക്ക​ച്ചി​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഏ​റെ​നേ​രം സ്കൂ​ളി​ൽ ചി​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.