മന്ത്രി മണിയുടെ പരാമർശം അപമാനം: യുഡിഎഫ്
തൊടുപുഴ: പി.ടി. തോമസ് എംഎൽഎക്കെതിരേ വൈദ്യുതി മന്ത്രി എം.എം. മണി നടത്തിയ പരാമർശം പരിഷ്കൃത സമൂഹത്തിന് അപമാനകരമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ പ്രസ്താവിച്ചു. ആരുടെ വാക്കുകളും പ്രവർത്തികളുമാണ് സമൂഹത്തിനും നിയമസഭയ്ക്കും അപമാനകരമെന്നു കേരളത്തിലെ ജനങ്ങൾക്കു നന്നായിട്ടറിയാം. എം.എം. മണി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് അശോകൻ ആവശ്യപ്പെട്ടു.

