കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി
പീരുമേട്: പീരുമേട് നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തിലെയും തെരഞ്ഞെടുത്ത സ്കൂളികളിൽ കേരള പൗൾട്രി വികസന കോർപറേഷൻ മുഖേന നടപ്പിലാക്കുന്ന കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോൾ എംഎൽഎ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. കേരള പൗൾട്രി വികസന കോർപറേഷൻ ചെയർപേഴ്സണ് ജെ. ചിഞ്ചുറാണി അധ്യക്ഷതവഹിച്ചു.
ആറാംക്ലാസ് മുതൽ ഒന്പതാംക്ലാസുവരെയുള്ള 677 കുട്ടികൾക്ക്് 50 ദിവസം പ്രായമായ അഞ്ചു കോഴികുഞ്ഞുങ്ങളെയും അഞ്ചുകിലോ തീറ്റയും മരുന്നുമാണ് വിതരണംചെയ്തത്.
പീരുമേട് നിയോജക മണ്ഡലത്തിൽ പൗൾട്രി വികസന കോർപറേഷന്റെ സഹായത്തോടെ പൗൾട്രി ഫാം ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജേക്കബ്, വണ്ടിപ്പെരിയാൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ഷീല കുളത്തിങ്കൽ, എഇഒ എം. ഡി. മോഹൻദാസ് ഇളങ്കോ എന്നിവർ പങ്കെടുത്തു.