പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെപ്യൂട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്


കു​മ​ളി: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​നാ​തി​ർ​ത്തി​യാ​യ മു​ല്ല​യാ​ർ ഭാ​ഗ​ത്തെ ജ​ന​ങ്ങ​ൾ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് തേ​ക്ക​ടി ചെ​ക്ക്പോ​സ്റ്റി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ക​ർ​ഷ​ക​സം​ഘം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി പി.​പി. ച​ന്ദ്ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
കു​മ​ളി​ക്കു സ​മീ​പ​മു​ള്ള മു​ല്ല​യാ​ർ ഉ​ൾ​പ്പെ​ടെ വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​ക​ളി​ലെ​ല്ലാം വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ആ​ന​യും കാ​ട്ടു​പോ​ത​ത്തും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും വീ​ടു​ക​ൾ​ക്ക് കേ​ടു​വ​രു​ത്തു​ന്ന​തും ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​ണ്. തൊ​ണ്ടി​യാ​ർ ഭാ​ഗ​ത്ത് നി​ര​ന്ത​രം വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​സ്ഥ​ല​ത്തി​റ​ങ്ങു​ന്നു. കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​വി​ടെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​ല​സം​ഭ​വ​ങ്ങ​ളി​ലാ​യി പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്.
വ​നാ​തി​ർ​ത്തി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ആ​ളു​ക​ളെ പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടാ​ണ് അ​തി​ർ​ത്തി​ക​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. മു​ല്ല​യാ​ർ ഭാ​ഗ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം ഏ​റി​യ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. വീ​ടു​ക​ൾ​ക്കും കൃ​ഷി​ക​ൾ​ക്കും ഉ​ണ്ടാ​കു​ന്ന ന​ഷ്ടം ന​ൽ​ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.