കെഎസ്ആർടിസി ബസുകൾ നോണ്സ്റ്റോപ്; വിദ്യാർഥികൾ പെരുവഴിയായി
KSRTC file image
പീരുമേട്: ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെ നോണ് സ്റ്റോപ്പായി പായുന്നു. സ്കൂൾ കോളജ് വിദ്യാർഥികൾക്കായി സർവിസ് നടത്തിയിരുന്ന രണ്ടു ബസുകൾ കെഎസ്ആർടിസി നിർത്തലാക്കിയതും യാത്രാ ക്ലേശം രൂക്ഷമാക്കിയിരിക്കുകയാണ്.
രാവിലെ ഏഴര മുതൽ കടന്നു പോകുന്ന കെഎസ്ആർടിസി ബസുകളാണ് വിദ്യാഥികളെ കയറ്റാതെ കടന്നു പോകുന്നത്.
കരടിക്കുഴി, പട്ടുമല, മൂക്കറത്താൻ വളവ്, പഴയ പാന്പനാർ, കല്ലാർ കവല എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസുകൾ നിർത്തുന്നില്ലന്ന് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പറയുന്നു. രാവിലെ 6.45 നും 7.30 ക്കും കുമളിയിൽ നിന്നും എലപ്പാറയ്ക്ക് സർവിസ് നടത്തിയിരുന്ന രണ്ടു ബസുകളാണ് നിർത്തലാക്കിയിരിക്കുന്നത്.
കുമളി മുതൽ ഏലപ്പാറ വരെയുള്ള പന്ത്രണ്ടോളം വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഈ സർവിസുകൾ ഏറെ പ്രയോജനമായിരുന്നു. സമയത്ത് ബസുകൾ കിട്ടാതെ വരുന്നതിനാൽ കുട്ടികൾ പതിവായി വൈകിയാണ് സ്കൂളിൽ എത്തുന്നത്. മുൻകൂർ തുകയടച്ച് കണ്സഷൻ കാർഡുകൾ വാങ്ങിയിരിക്കുന്നവരാണ് ഏറെ വെട്ടിലായിരിക്കുന്നത്.
വീണ്ടും പണം നൽകി സ്വകാര്യ ബസുകളിലും ഓട്ടോ റിക്ഷകളിലും യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് പ്രദേശത്തെ വിദ്യാർഥികൾ. സ്കൂൾ സമയത്ത് സ്വകാര്യ ബസുകളും കുറവാണ്. സ്വകാര്യ ബസ് നിർത്താത്തതിനെ ചൊല്ലി കഴിഞ്ഞ മാസം കോളജ് വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം വരെ ഉണ്ടായതാണ്. മഴക്കാലത്ത് കുട്ടികൾ മണിക്കൂറുകളോളം ബസ് കാത്തു നിൽക്കേണ്ട അവസ്ഥയുമാണ്.
പ്രശ്ന പരിഹാരമുണ്ടാക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് രക്ഷകർത്താക്കളും വിദ്യാർഥികളും.