പാ​ച​ക വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടു​ത​ക​ർ​ന്നു

അ​ണ​ക്ക​ര: വീ​ടി​നു​ള്ളി​ൽ ഉ​പ​യോ​ഗ​ത്തി​ല​ല്ലാ​തി​രു​ന്ന ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ സി​ല​ണ്ട​ർ പ​ല ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി തെ​റി​ച്ചു​പോ​യി. സി​ല​ണ്ട​റി​ന്‍റെ ഭാ​ഗ​ങ്ങ​ളും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ​യും ഭി​ത്തി​യു​ടെ​യും ഭാ​ഗ​ങ്ങ​ളും അ​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​വ​രെ പ​തി​ച്ചു. മേ​ൽ​ക്കൂ​ര​യി​ലു​ണ്ടാ​യി​രു​ന്ന ടി​ൻ ഷീ​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ നൂ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

അ​ണ​ക്ക​ര ടൗ​ണി​നു സ​മീ​പം അ​ന്പ​ല​മേ​ട്ടി​ൽ പു​ലി​പ്പാ​റ സ​ജീ​വ​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45-നോ​ടെ ഗ്യാ​സ് സി​ല​ണ്ട​ർ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന സ​ർ​വ സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു.

പാ​ച​ക വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ വാ​ദി​ക്കു​ന്ന​ത്. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്ര​മെ ഇ​തു സം​ഭ​വി​ക്കൂ. സി​ല​ണ്ട​റി​ന്‍റെ ഗു​ണ​നി​ല​വാ​ര​ക്കു​റ​വു​കൊ​ണ്ടേ ഇ​തു സം​ഭ​വി​ക്കു​ക​യു​ള്ളു എ​ന്നും പ​റ​യു​ന്നു. തീ ​പി​ടി​ച്ചാ​ൽ​പോ​ലും സി​ല​ണ്ട​ർ പൊ​ട്ടി​ല്ലെ​ന്നാ​ണ് ക​ന്പ​നി​ക​ളു​ടെ വാ​ദം. ഗ്യാ​സ് സി​ല​ണ്ട​റു​ക​ളു​മാ​യോ ഗ്യാ​സ് നി​റ​ച്ച് ടാ​ങ്ക​റു​മാ​യോ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നാ​ൽ​പോ​ലും സി​ല​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കാ​ൻ തീ​രെ സാ​ധ്യ​തി​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ട്. സി​ല​ണ്ട​റി​നു​ള്ളി​ൽ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ഷ​ർ താ​ങ്ങാ​നു​ള്ള​തി​ന്‍റെ അ​ഞ്ചി​ര​ട്ടി ശേ​ഷി​യി​ലാ​ണ്ര​തേ സി​ല​ണ്ട​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സി​ല​ണ്ട​റി​നു​ള്ളി​ൽ അ​ധി​ക​മാ​യി രൂ​പ​പെ​ട്ടാ​ക്കാ​വു​ന്ന പ്ര​ഷ​ർ പു​റം​ത​ള്ളാ​ൻ പ്ര​ഷ​ർ റി​ലീ​ഫ് വാ​ൽ​വു​ക​ളും ഉ​ണ്ടെ​ന്നു പ​റ​യു​ന്നു. ഇ​ത്ര​യും അ​വ​കാ​ശ വാ​ദ​ങ്ങ​ൾ നി​ര​ത്തു​ന്പോ​ൾ ഇ​ന്ന​ലെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി സി​ല​ണ്ട​റി​ന്‍റെ ഗു​ണ നി​ല​വാ​ര​ക്കു​റ​വി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. മു​ന്പ് ഇ​ന്ത്യ​യി​ലും പാ​ക്കി​സ്ഥാ​നി​ലും ഇ​ങ്ങി​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ട​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

സി​ല​ണ്ട​റി​നു​ണ്ടാ​കു​ന്ന ചോ​ർ​ച്ച തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ലാ​ണ് നാ​ശം സം​ഭ​വി​ക്കാ​റു​ള്ള​ത്. ഇ​ന്ന​ലെ അ​ണ​ക്ക​ര​യി​ൽ സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്പോ​ൾ തീ​യു​മാ​യി യാ​തൊ​രു സ​ന്പ​ർ​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു പ​റ​യു​ന്നു. രാ​വി​ലെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു​വ​രു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ആ​രും അ​ടു​ക്ക​ള​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ആ​ള​പാ​യം ഒ​ഴി​വാ​യ​ത്. സ​ജീ​വ​നും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​വ​ർ പു​തു​താ​യി നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന, ഭാ​ഗീ​ക​മാ​യി പൂ​ർ​ത്തി​യാ​യ വീ​ട്ടി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ർ കി​ട​ന്നി​രു​ന്ന​ത്.

രാ​ത്രി പ​ത്തോ​ടെ ഇ​വ​ർ അ​ടു​ക്ക​ള പൂ​ട്ടി ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി പ​റ​യു​ന്നു. ഇ​തി​നോ​ടു​ചേ​ർ​ന്ന് മ​ണ്‍​ക​ട്ട​കൊ​ണ്ടു കെ​ട്ടി ടി​ൻ ഷീ​റ്റു​കൊ​ണ്ടു മേ​ഞ്ഞ അ​ടു​ക്ക​ള​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. അ​ടു​ക്ക​ള ത​ക​ർ​ന്നും മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യും തീ​പി​ടി​ച്ചും ന​ശി​ച്ചു. വ​ള​രെ ഉ​യ​ര​ത്തി​ൽ തീ ​ആ​ളി​ക്ക​ത്തി. അ​ടു​ക്ക​ള​യി​ലെ വൈ​ദ്യു​തി വ​യ​റിം​ഗ് അ​ഴി​ച്ചു മാ​റ്റി​യി​രി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ സ്ഫോ​ട​ന​മു​ണ്ടാ​കു​ന്പോ​ൾ അ​ണ​ക്ക​ര മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്ഫോ​ട​ന ശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ളോ​ളം​വ​രെ അ​ക​ല​ത്തി​ൽ കേ​ട്ടു. സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ക്തി​യി​ൽ വീ​ടി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ കി​ട​ക്ക​യി​ൽ​നി​ന്നും ഉ​യ​ര​ത്തി​ൽ തെ​റി​ച്ചു​വീ​ണ​താ​യും പ​റ​യു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.