സർക്കാരിന്റെ "ഒഴിപ്പിക്കൽ'; ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി
ഇടുക്കി : മൂന്നാറിലെ കൈയേറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മാനന്തവാടി സബ് കളക്ടർക്കാണ് പകരം ചുമതല.
എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയക്ടറായാണ് ശ്രീറാമിന്റെ പുതിയ നിയമനം. വകുപ്പ് മേധാവിയായി സ്ഥാനംകയറ്റം നൽകിയാണ് പുതിയ നിയമനമെന്നാണ് സർക്കാർ വിശദീകരണം. നാലു വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശത്തിൻ മേലാണ് നടപടി.
വിവാദ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഎംസിപിഐ തർക്കം രൂക്ഷമായി നിലനിൽക്കെയാണ് സബ്കളക്ടറെ മാറ്റാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. സബ് കളക്ടര്‍ എന്ന നിലയില്‍ ഭൂമാഫിയയ്ക്കെതിരെ ശ്രീരാം സ്വീകരിച്ച നടപടികള്‍ ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു.
എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടി സ്വാഭാവികമാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിച്ചു. നാല് വർഷമായി ഇടുക്കി സബ് കളക്ടറായി അദ്ദേഹം തുടരുകയായിരുന്നു. മൂന്നാറിലും ഇടുക്കി ജില്ലയിലും കൈയേറ്റങ്ങൾ ഒഴിപ്പിക്കുക എന്നത് ഇടത് സർക്കാരിന്റെ നയമാണ്. അത് ഏത് ഉദ്യോഗസ്ഥൻ വന്നാലും തുടരുമെന്നും ഒഴിപ്പക്കൽ നടപടിയുമായി റവന്യൂവകുപ്പ് ശക്തമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
2013 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ.