ഉ​മ്മ​ൻ ചാ​ണ്ടി എ​ത്തി; പ​രി​ദേ​വ​ന​ങ്ങ​ളു​മാ​യി ആ​യി​ര​ങ്ങ​ളും


രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജൂ​ണ്‍ ഒ​ന്പ​തി​ന് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ങ്കു​ക​ണ്ടം ന​ട​യ്ക്ക​ൽ സു​നി​ൽ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ലാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ആ​ദ്യം എ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ഇ​വി​ടെ​യെ​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി സു​നി​ലി​ന്‍റെ മാ​താ​വ് മേ​രി, ഭാ​ര്യ അ​ഞ്ജു, മ​ക്ക​ളാ​യ അ​ഭി​ജേ​ഷ്, അ​ഭി​ന​യ എ​ന്നി​വ​രെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. സു​നി​ലി​ന്‍റെ കു​ടം​ബ​ത്തി​ന് സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ക്കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​തു​ക സം​ബ​ന്ധി​ച്ച വി​വ​രം ഉ​ട​ൻ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി അ​റി​യി​ച്ചു. അ​ഞ്ജു​വി​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യ​വും സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

ഉ​മ്മ​ൻ​ചാ​ണ്ടി എ​ത്തു​ന്ന​ത​റി​ഞ്ഞ് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രും ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​ച്ച​വ​രു​മു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സി​ങ്കു​ക​ണ്ട​ത്ത് എ​ത്തി​യ​ത്. പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം എ​ല്ലാം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന​റി​യി​ച്ചു.

തു​ട​ർ​ന്ന് ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പാ​ല, മു​ള്ള​ൻ​ത​ണ്ട് മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ വീ​ടും ദേ​ഹ​ണ്ഡ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​രെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ഏ​താ​നും ദി​വ​സം​മു​ന്പ് ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന ബാ​ലു, പാ​ണ്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ത്തി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

പൂ​പ്പാ​റ​യി​ൽ​നി​ന്നും മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം ദു​ർ​ഘ​ട​മാ​യ പാ​ത​യി​ൽ ജീ​പ്പി​ൽ സ​ഞ്ച​രി​ച്ചാ​ണ് അ​ദ്ദേ​ഹം ചെ​ന്പാ​ല​യി​ലെ​ത്തി​യ​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ്, സേ​നാ​പ​തി വേ​ണു, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കാ​ട്ടാ​ന​യാ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങും​വ​ഴി എ​സ്റ്റേ​റ്റ് പൂ​പ്പാ​റ​യി​ലെ​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.