ദൃ​ശ്യവി​രു​ന്നൊ​രു​ക്കി അ​ഞ്ചു​രു​ളി; അ​പ​ക​ട ഭീ​ഷ​ണി​ക്ക് മ​റ​യി​ല്ല


ഉ​പ്പു​ത​റ : പ്ര​കൃ​തി​ര​മ​ണീ​യ​ത നി​റ​ഞ്ഞ അ​ഞ്ചു​രു​ളി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സാ​ഹ​സീ​യ​ത അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ന്ന​താ​ണെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ൻ സം​വി​ധ​ന​ങ്ങ​ളൊ​ന്നു​മി​ല്ല.

ത​ടാ​ക​ത്തി​ന്‍റെ തി​ട്ട​യി​ലും വ​ഴു​വ​ഴു​പ്പു​ള്ള പാ​റ​യി​ലും ക​യ​റി​യി​രി​ക്കു​ന്ന​തും സെ​ൽ​ഫി എ​ടു​ക്കു​ന്ന​തു​മാ​ണ് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. പ്ര​കൃ​തി​ര​മ​ണീ​യ​ത​കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ പ്ര​ദേ​ശ​മാ​ണ് അ​ഞ്ചു​രു​ളി. തു​ര​ങ്ക​ത്തി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന സ്പ​ടി​കം പോ​ലെ​യു​ള്ള വെ​ള്ളം മ​ല​മു​ക​ളി​ൽ നി​ന്നും ത​ടാ​ക​ത്തി​ലേ​ക്ക് പ​തി​ക്കു​ന്പോ​ൾ പാ​ൽ നു​ര ചി​ത​റും. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ അ​ഞ്ചു​രു​ളി കൂ​ടു​ത​ൽ മ​നോ​ഹ​രി​യാ​യി. വി​ശാ​ല​മാ​യി​ക്കി​ട​ക്കു​ന്ന ത​ടാ​കം. ചു​റ്റും പ​ച്ച​പ്പു​ത​ച്ച വ​ന​പ്ര​ദേ​ശം ഇ​വ​യെ​ല്ലാം ഏ​റെ ആ​സ്വ​ദ്യ​ക​ര​മാ​ണ്. അ​തി​നാ​ൽ ത​ന്നെ ഇ​വി​ടേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കും കൂ​ടു​ത​ലാ​ണ്. ഇ​വി​ടെ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളും നി​ര​വ​ധി​യു​ണ്ട്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ത​ടാ​ക​ത്തി​ൽ അ​ഗാ​ധ ക​യ​ങ്ങ​ളും ഉ​ണ്ട്. ഇ​തി​ന് ചു​റ്റും വ​ള​രെ ഉ​യ​ര​ത്തി​ലു​ള്ള പാ​റ​ക്കൂ​ട്ട​മാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ വി​ശ്ര​മി​ക്കു​ന്ന​ത് ഈ ​പാ​റ​ക്കൂ​ട്ട​ത്തി​ന് മു​ക​ളി​ലാ​ണ്. വ​ഴു​വ​ഴു​പ്പു​ള്ള പാ​റ​യി​ൽ കാ​ൽ ഒ​ന്ന് വ​ഴു​തി​യാ​ൽ വ​ലി​യ ക​യ​ത്തി​ലേ​ക്കാ​ണ് പ​തി​ക്കു​ക. ട​ണ​ൽ മു​ഖ​ത്ത് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ക​ഴി​ഞ്ഞു. ട​ണ​ലി​ൽ നി​ന്നും വെ​ള്ളം ത​ടാ​ക​ത്തി​ലേ​ക്ക് പ​തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ൽ ഫോ​ട്ടോ​യെ​ടു​പ്പും മ​റ്റും ന​ട​ത്തു​ന്ന​ത്. ഇ​ത് വ​ലി​യ ദു​ര​ന്ത സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. പെ​ണ്‍​കു​ട്ടി​ക​ളും ആ​ണ്‍​കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ത്ത് സെ​ൽ​ഫി എ​ടു​ത്ത് ര​സി​ക്കു​ന്ന​ത്. മി​ക്ക​സ​മ​യ​ങ്ങ​ളി​ലും ഇ​വി​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രും ഉ​ണ്ടാ​കാ​റി​ല്ല.

അ​തി​നാ​ൽ അ​പ​ക​ടം ന​ട​ന്നാ​ൽ വ​ള​രെ സ​മ​യം ക​ഴി​ഞ്ഞേ മ​റ്റു​ള്ള​വ​ർ അ​റി​യു. വ​ഴു​വ​ഴു​പ്പു​ള്ള പ​റ​യു​ടെ മു​ക​ളി​ൽ​കൂ​ടി ശ​ക്തി​യാ​യി ഒ​ഴു​ക്കു​ള്ള വെ​ള്ള​ത്തി​ൽ സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. ത​ട​ക​ത്തി​ന്‍റെ​യും ട​ണ​ലി​ന്‍റെ​യും തി​ട്ട​യി​ടി​ഞ്ഞ് ഇ​രി​ക്കു​ക​യു​മാ​ണ്. ഇ​വി​ടെ ക​യ​റി​നി​ൽ​ക്ക​രു​തെ​ന്ന് നാ​ട്ടു​കാ​ർ ബോ​ർ​ഡ് വെ​ച്ചി​ട്ടു​ണ്ട​ങ്കി​ലും ഇ​തെ​ല്ലാം സ​ഞ്ചാ​രി​ക​ൾ അ​വ​ഗ​ണി​ക്കു​ക​യു​മാ​ണ്. ത​ടാ​ക​ത്തി​നും ട​ണ​ൽ മൂ​ഖ​ത്തി​ന് ചു​റ്റും ചു​റ്റു​വേ​ലി കെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല.