ഇ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ട​യ​ട​പ്പു​സ​മ​രം ന​ട​ത്തും

ക​ട്ട​പ്പ​ന: മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​തെ ച​ര​ക്കു സേ​വ​ന​നി​കു​തി നി​യ​മം (GST) ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഇ​ന്ന് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ക​ട​യ​ട​പ്പു​സ​മ​രം ന​ട​ത്തും.

 ജി​എ​സ്ടി​യു​ടെ പേ​രി​ൽ വാ​ണി​ജ്യ​നി​കു​തി വ​കു​പ്പും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത ക​ട​പ​രി​ശോ​ധ​ന​യും പി​ഴ​യീ​ടാ​ക്ക​ലും അ​വ​സാ​നി​പ്പി​ക്കു​ക, വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ​യു​ള്ള ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ബാ​ങ്കു​ക​ളു​ടെ അ​ന്യാ​യ സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഏ​കോ​പ​ന​സ​മി​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ക​യാ​ണ്. മ​രു​ന്നു​ക്ഷാ​മ​ത്തെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.
പു​തി​യ സ്റ്റോ​ക്കും പ​ഴ​യ സ്റ്റോ​ക്കും ത​മ്മി​ലു​ള്ള വി​ല​ക​ളി​ലെ അ​ന്ത​രം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​മാ​ത്രം 3200 കോ​ടി​യോ​ളം രൂ​പ നി​കു​തി​യി​ന​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തി വ്യാ​പാ​രി​ക​ളെ​യും പൊ​തു​ജ​ന​ത്തെ​യും ത​മ്മി​ല​ടി​പ്പി​ക്കു​ന്ന ഹീ​ന​ത​ന്ത്ര​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​എ​സ്ടി വ​ന്നാ​ലും റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​ൻ മൂ​ന്നു​മാ​സം സ​മ​യം ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വാ​ണി​ജ്യ​നി​കു​തി വ​കു​പ്പും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും അ​ന​ധി​കൃ​ത ക​ട​പ​രി​ശോ​ധ​ന ന​ട​ത്തി 25000 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്ക് പി​ഴ​ചു​മ​ത്തി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക്കു​ക​യാ​ണ്.
ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ത്തു​ന്ന സൂ​ച​നാ​സ​മ​ര​ത്തി​ൽ ഹോ​ട്ട​ലു​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട് സ​മ​രം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ നേ​തൃ​ത്വം അ​ഭ്യ​ർ​ഥി​ച്ചു.