ചെല്ലാർകോവിൽ കൊച്ചറ റോഡ് ഗതാഗതയോഗ്യമാക്കണം
കട്ടപ്പന: ചക്കുപള്ളം, വണ്ടന്മേട് പഞ്ചായത്തുകളുടെ വിവിധ വാർഡുകളിലൂടെ കടന്നുപോകുന്ന ചെല്ലാർകോവിൽ കൊച്ചറ റോഡ് റീടാർചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം സാബു വയലിൽ, വണ്ടന്മേട് ഗ്രാമപഞ്ചായത്തംഗം ആന്റണി ജോസഫ്, കോണ്‍ഗ്രസ് ചെല്ലാർകോവിൽ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ജിജോ ഉമ്മൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളേറെയായി. അണക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മോണ്‍ഫോർട്ട് സ്കൂൾ, എകെഎം യുപി സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി ആരാധനാലയങ്ങളിലേക്കും ആശുപത്രികളിലേക്കുമായി ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന റോഡാണിത്.
ടൂറിസ്റ്റ് കേന്ദ്രംകൂടിയായ ചെല്ലാർകോവിൽ സന്ദർശിക്കാൻ നൂറുകണക്കിന് വിനോദസഞ്ചാരികൾ ദിവസേന ഇതുവഴി എത്തുന്നുണ്ട്.
നെടുങ്കണ്ടം കെ.എസ്ആർടിസി ഡിപ്പോയിൽനിന്നുള്ള ബസുകളും അനവധി സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന പാതയാണിത്. റോഡിലെ കുഴികളിൽ അകപ്പെട്ട് ഇരുചക്ര വാഹനയാത്രികര്‍ അടക്കമുള്ളവർ അപകടത്തിൽപെടുന്നത് പതിവാണ്. കാർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അടിവശം റോഡിൽ തട്ടുന്നതിനാൽ തകരാർ സംഭവിക്കുന്നതും പതിവാണ്.
നാട്ടുകാരുടെ നിരന്തരമായ സമ്മർദത്തെതുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ അടിയന്തിര ഉത്തരവിന്റെ അടിസ്ഥാനത്തിൽ അണക്കരയിൽനിന്ന് ചെല്ലാർകോവിൽവരെ 19 ലക്ഷം രൂപ അനുവദിച്ച് പണി യഥാസമയം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ചെല്ലാർകോവിലിൽനിന്ന് കൊച്ചറവരെയുള്ള അഞ്ചു കിലോമീറ്റർ റോഡിന്റെ റീടാറിംഗിനായി ഇടുക്കി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ 17,14,000 രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതാണെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.
വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നും കൊച്ചറ എകെഎം യുപി സ്കൂളിനു സമീപമുള്ള തകരാറിലായ പാലം പുതുക്കിപ്പണിയുന്നതിന് തുക അനുവദിക്കണമെന്നും സാബു വയലിൽ, ആന്റണി ജോസഫ്, ജിജോ ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.
കട്ടപ്പന: ചക്കുപള്ളം, വണ്ടന്മേട് പഞ്ചായത്തുകളുടെ വിവിധ വാർഡുകളിലൂടെ കടന്നുപോകുന്ന ചെല്ലാർകോവിൽ കൊച്ചറ റോഡ് റീടാർചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം സാബു വയലിൽ, വണ്ടന്മേട് ഗ്രാമപഞ്ചായത്തംഗം ആന്റണി ജോസഫ്, കോണ്‍ഗ്രസ് ചെല്ലാർകോവിൽ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ജിജോ ഉമ്മൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളേറെയായി. അണക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മോണ്‍ഫോർട്ട് സ്കൂൾ, എകെഎം യുപി സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി ആരാധനാലയങ്ങളിലേക്കും ആശുപത്രികളിലേക്കുമായി ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന റോഡാണിത്. ടൂറിസ്റ്റ് കേന്ദ്രംകൂടിയായ ചെല്ലാർകോവിൽ സന്ദർശിക്കാൻ നൂറുകണക്കിന് വിനോദസഞ്ചാരികൾ ദിവസേന ഇതുവഴി എത്തുന്നുണ്ട്. നെടുങ്കണ്ടം കെ.എസ്ആർടിസി ഡിപ്പോയിൽനിന്നുള്ള ബസുകളും അനവധി സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന പാതയാണിത്. റോഡിലെ കുഴികളിൽ അകപ്പെട്ട് ഇരുചക്ര വാഹനയാത്രികര്‍ അടക്കമുള്ളവർ അപകടത്തിൽപെടുന്നത് പതിവാണ്. കാർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അടിവശം റോഡിൽ തട്ടുന്നതിനാൽ തകരാർ സംഭവിക്കുന്നതും പതിവാണ്. നാട്ടുകാരുടെ നിരന്തരമായ സമ്മർദത്തെതുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ അടിയന്തിര ഉത്തരവിന്റെ അടിസ്ഥാനത്തിൽ അണക്കരയിൽനിന്ന് ചെല്ലാർകോവിൽവരെ 19 ലക്ഷം രൂപ അനുവദിച്ച് പണി യഥാസമയം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചെല്ലാർകോവിലിൽനിന്ന് കൊച്ചറവരെയുള്ള അഞ്ചു കിലോമീറ്റർ റോഡിന്റെ റീടാറിംഗിനായി ഇടുക്കി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ 17,14,000 രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതാണെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നും കൊച്ചറ എകെഎം യുപി സ്കൂളിനു സമീപമുള്ള തകരാറിലായ പാലം പുതുക്കിപ്പണിയുന്നതിന് തുക അനുവദിക്കണമെന്നും സാബു വയലിൽ, ആന്റണി ജോസഫ്, ജിജോ ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.

