വ്യാപാരികളുടെ കടയടപ്പ് സമരം പൂർണം
കുമളി : ഇന്നലെ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമരം വിജയമാക്കി തീർത്ത എല്ലാവരെയും ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ചരക്കു സേവന നികുതി നിയമം നടപ്പാക്കാൻ സാവകാശം വേണമെന്നതാ ദൈനംദിന എംആർപി രേഖപ്പെടുത്താതെ സാധനങ്ങളുടെ വില നിശ്ചയിക്കുന്നത് സാധനങ്ങളുടെ ലഭ്യതയും വാങ്ങൽ നിരക്കുമനുസരിച്ചാണ്. ചരക്കു സേവന നികുതി സംബന്ധിച്ചുള്ള സംശയ നിവാരണവും ജില്ലാ കൗണ്‍സിലിന്റെ അടിയന്തിര യോഗവും ഇന്ന് പത്തു മുതൽ കുമളി വൈഎംസിഎ ഹാളിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് മാരിയിൽ കൃഷ്ണൻ നായർ അറിയിച്ചു.
തൊടുപുഴയിൽ ചേർന്ന യോഗത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നാവൂർകനി അധ്യക്ഷത വഹിച്ചു. സി.ജെ ജയിംസ്, പി.വേണു, ജനറൽ സെക്രട്ടറി പി.അജീവ്, സജി പോൾ, വൈസ് പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ, സാലി.എസ്.മുഹമ്മദ്, സെക്രട്ടറിമാരായ വി.എസ്. നാസർ, എൻ.ജയൻ യൂത്ത് വിംഗ് പ്രസിഡന്റ് സി.കെ ഷിഹാബ്, ജനറൽ സെക്രട്ടറി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
സമരം വെല്ലുവിളി
തൊടുപുഴ: ധനമന്ത്രി തോമസ് ഐസക് കേരളത്തിലെ വ്യാപാരി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അവർ ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തി കോഴിക്കച്ചവടക്കാരുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാരോപിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച കടയടപ്പു സമരം സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ക്ലമന്റ് മാത്യു കുറ്റപ്പെടുത്തി.